ഫിലാഡൽഫിയ : ദേശീയ ഗ്രാന്റ് പേരന്റ്സ് ദിനാചരണേത്താടനുബന്ധിച്ച് സെ. തോമസ് സീറോമലബാർ ദേവാലയത്തിൽ സീനിയേഴ്സിനും, ഗ്രാന്റ് പേരന്റ്സിനും സമുചിതമായ സ്നേഹാദരങ്ങൾ നൽകി. ഇടവകയിൽ സജീവമായി പ്രവർത്തിക്കുന്ന സീനിയർ ഫോറത്തിന്റെ നേതൃത്വത്തിലാണ് ഗ്രാന്റ് പേരന്റ്സ് ദിനം ആഘോഷിച്ചത്. കൃതഞ്ജതാബലി, സ്നേഹവിരുന്ന്,
ഒക്ടോബർ ജന്മദിനക്കാരെ അനുമോദിക്കൽ, വിവിധ കലാപരിപാടികൾ എന്നിവയായിരുന്നു
ദിനാചരണത്തിന്റെ സവിശേഷതകൾ. എല്ലാവർഷവും സെപ്റ്റംബറിൽ ലേബർ ഡേ കഴിഞ്ഞുവരുന്ന ആദ്യെത്ത ഞായറാഴ്ച്ചയാണ് അമേരിക്കയിൽ ദേശീയ ഗ്രാന്റ് പേരന്റ്സ് ഡേ ആയി ആഘോഷിക്കുന്നത്. അനുഭവസമ്പത്തും, അറിവും, സ്നേഹവും, കരുതലുമുള്ള വല്യപ്പച്ചന്മാരും, വല്യമ്മച്ചിമാരും നമ്മുടെ കുടുംബങ്ങൾക്കും, സമൂഹത്തിനും രാഷ്ട്രത്തിനും നല്കുന്ന വിലമതിക്കാനാകാത്ത സംഭാവനകൾ അനുസ്മരിക്കുന്നതിനും, അവരോടുള്ള സ്നേഹാദരങ്ങളും, നന്ദിയും പ്രകടിപ്പിക്കുന്നതിനുമുള്ള അവസരമായിട്ടാണ് ഗ്രാൻഅു പേരന്റ്സ് ദിനാചരണം വിഭാവനചെയ്യുന്നത്.
കുടുംബത്തിന്റെ അടിത്തറയായ പ്രായമായവരെ ബഹുമാനിക്കേണ്ടതും, സ്നേഹിക്കേണ്ടതും പരിഷ്കൃത സമൂഹത്തിന്റെ കടമയാണ്. ഒരു പക്ഷേ സ്വന്തം മാതാപിതാക്കളേക്കാൾ കൂടുതൽ സ്നേഹിക്കാനും, താലോലിക്കാനും, പ്രതിസന്ധികളിൽ ശരിയായ വഴി കാണിച്ചുതരാനും കഴിവുള്ള അമൂല്യഅനുഗ്രഹങ്ങളായ ഗ്രാന്റ് പേരന്റ്സിന്റെ നിസ്വാർത്ഥസ്നേഹം കുട്ടികളുടെ വളർച്ചക്ക് വലിയ പിന്തുണയാണ്.
ഒക്ടോബർ 18 ഞായറാഴ്ച്ച ഇടവക വികാരി റവ. ഡോ. ജോർജ് ദാനവേലിലിന്റെ കാർമ്മികത്വത്തിൽ കൃതഞ്ജതാബലിയർപ്പണം നടന്നു. സീനിയേഴ്സും, ഗ്രാന്റ് പേരന്റ്സും ആണ് ഇടവകയുടെ വിശ്വാസം, സ്നേഹകൂട്ടായ്മ, സാമ്പത്തികം, കുടുംബമൂല്യങ്ങൾ എന്നിവയുടെ സ്രോതസെന്നും, അവരുടെ ത്യാഗങ്ങളുടെയും, നിസ്വാർത്ഥ സേവനത്തിന്റെയും ഫലമനുഭവിക്കുന്ന ഇടവകാസമൂഹം അവരോട് കടെപ്പട്ടിരിക്കുന്നുവെന്നും അനുമോദന സന്ദേശത്തിൽ ദാനവേലിൽ അച്ചൻ പറഞ്ഞു.
ദിവ്യബലിയെതുടർന്ന് റവ. ഡോ. ജോർജ് ദാനവേലിലിന്റെ അധ്യക്ഷതയിൽ പാരീഷ്ഹാളിൽ ചേർന്ന അനുമോദനസമ്മേളനത്തിൽ ഒക്ടോബർമാസം ജന്മദിനം ആഘോഷിക്കുന്ന എല്ലാവരും ഒരുമിച്ചു ചേർന്ന് പിറന്നാൾ നവതി ആഘോഷിക്കുന്ന സീനിയർ ഫോറം സ്ഥാപകനേതാവും, ഇടവകയുടെ വിവിധ തലങ്ങളിൽ സേവനമനുഷ്ഠിച്ച് കാരണവസ്ഥാനീയനുമായ ഡോ. ജയിംസ് കുറിച്ചി കേക്ക് മുറി ച്ച് എല്ലാവർക്കും മംഗളദിനത്തിന്റെ മധുരം നൽകി.
തുടർന്ന് പ്രായെത്ത വകവെക്കാതെ സീനിയേഴ്സും, ഗ്രാന്റ് പേരന്റ്സും ദൈവദാനമായി ലഭിച്ച കലാപരമായ കഴിവുകൾ പാട്ടിലൂടെയും, സ്കിറ്റിലൂടെയും, ഫാഷൻ ഷോയിലൂടെയും രംഗത്തവതരിപ്പിച്ച് കാണികളുടെ പ്രശംസയും, കയ്യടിയും നേടി. ജോസഫ് തോമസ് കോർഡിനേറ്റു ചെയ്ത സംഗീതവിരുന്നും, സാലി ജോസഫ്, ഷാജി മിറ്റത്താനി, സെബാസ്റ്റ്യൻ എബ്രാഹം, സിബിച്ച3ൻ മുക്കാടൻ, ജോർജ് ജോസഫ്, ആൻസി മിറ്റത്താനി എന്നിവർ അവതരിപ്പിച്ച കൂട്ടുകുടുംബം എന്ന ലഘുനാടകവും, സാലി ജോസഫ്, റൂബി എന്നിവർ കോർഡിനേറ്റുചെയ്ത് ചടുലമായ നൃത്തച്ചുവടുകളോടെ കലാകാരികൾ രംഗത്തവതരിപ്പിച്ച ഫാഷൻ റാംപ് വാക്കും കാണികൾ കയ്യടികളോടെ ആസ്വദിച്ചു.
ജോസ് മാളേയ്ക്കൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
