പത്തനംതിട്ട: ശബരിമലയിലെ കടമുറി ടെന്‍ഡര്‍ അട്ടിമറിയില്‍ വിജിലൻസ് റിപ്പോർട്ട് ലഭിച്ചുവെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. വിഷയത്തില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടെന്‍ഡര്‍ വിവരം കരാറുകാര്‍ക്ക് ചോര്‍ന്നതുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലന്‍സ് അന്വേഷണ നടത്തിയിരുന്നു. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കരാറുകാരെ സഹായിച്ചെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തൽ. ആന്ധ്രയിലായിരുന്ന ദേവസ്വം വിജിലന്‍സ് എസ് പി സ്ഥലത്തെത്തിയാണ് അന്വേഷണം നടത്തിയത്.
ശബരിമലയിലെ കടമുറി ടെന്‍ഡര്‍ അട്ടിമറിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റീ ടെന്‍ഡര്‍ വിളിച്ചിരുന്നു. സന്നിധാനത്തെ 210 കടമുറികളുടെയാണ് റീ ടെന്‍ഡര്‍ വിളിച്ചത്. ശബരിമലയിലെ കടമുറികള്‍ക്കായുള്ള ടെന്‍ഡര്‍ വിവരം ചോര്‍ന്നതിന് പിന്നാലെ രണ്ട് ഘട്ടമായുള്ള ടെന്‍ഡര്‍ റദ്ദാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
