വന്യജീവി ആക്രണം; ഇടുക്കിയിൽ രാത്രികാല യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി കലക്ടറുടെ ഉത്തരവ്

SEPTEMBER 30, 2026, 2:47 AM

ഇടുക്കി: ഇടുക്കിയിൽ രാത്രികാല യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി കലക്ടറുടെ ഉത്തരവ്. വന്യജീവി ആക്രമണത്തിന്റെ പേരിലാണ് രാത്രികാല യാത്രക്ക് നിയന്ത്രണം.വനത്തോട് ചേർന്ന തോട്ടം മേഖലയിലാണ് രാത്രി സഞ്ചാരത്തിന് കർശന നിയന്ത്രമേർപ്പെടുത്തിയത്.

വൈകിട്ട് ആറ് മുതൽ രാവിലെ ആറുവരെയാണ് നിയന്ത്രണം.മനുഷ്യ - വന്യജീവി സംഘർഷം ഒഴിവാക്കാനാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. രാത്രി സമയങ്ങളിൽ തോട്ടങ്ങളിലെ പണികളും മറ്റു പ്രവർത്തനങ്ങളും നിർത്തിവെയ്ക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. 

സമീപകാലത്തായി മേഖലയിൽ കാട്ടാന ആക്രമണങ്ങളിൽ ചിലർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ തീരുമാനം. അതേസമയം, ഇത്തരം നിയന്ത്രണങ്ങൾ മലയോര കർഷകരുടെയും തൊഴിലാളികളുടെയും സാധാരണ ജീവിതത്തെ ബാധിക്കുമെന്ന ആശങ്കയും ഉയർന്നുവരുന്നുണ്ട്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam