ഏഷ്യൻ ഗെയിംസിന് വി.വി.എസ്. ലക്ഷ്മൺ പരിശീലിപ്പിക്കും

SEPTEMBER 4, 2026, 1:43 AM

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനെ മുൻ താരം വി.വി.എസ്. ലക്ഷ്മൺ പരിശീലിപ്പിക്കും.  ഐചി നാഗോയിലാണു ക്രിക്കറ്റ് മത്സരങ്ങൾ. ലക്ഷ്മണിന്റെ സഹായികളായി മുൻ താരങ്ങളായ സുനിൽ ജോഷി, ഹൃഷികേശ് കനിത്കർ എന്നിവരും ശുഭദീപ് ഘോഷുമുണ്ടാകും.

ഫീൽഡിങ് കോച്ചായ ശുഭദീപ് ഘോഷ് ആദ്യമായാണ് ഇന്ത്യൻ ടീമിനൊപ്പം പ്രവർത്തിക്കുന്നത്്. വനിതകളുടെ കോച്ചിങ് സ്റ്റാഫിൽ മാറ്റമില്ല. അമോൽ മജൂംദാറാണു പ്രധാന കോച്ച്. ആവിഷ്‌കാർ സാൽവിയാണു ബൗളിങ് കോച്ച്. മുനീഷ് ബാലിയാണു ഫീൽഡിങ് കോച്ച്. ഹർമൻപ്രീത് കൗറാണു വനിതാ ടീമിനെ നയിക്കുന്നത്. ഓപ്പണർ സ്മൃതി മന്ദാനയാണ് ഉപനായിക. ശ്രേയസ് അയ്യരാണു പുരുഷൻമാരെ നയിക്കുന്നത്.

തിലക് വർമ, ജസ്പ്രീത് ബുംറ, വൈഭവ് സൂര്യവംശി എന്നിവരാണു ടീമിന്റെ കരുത്ത്. ഏഷ്യൻ ഗെയിംസ് നടക്കുന്ന അതേ സമയത്തു തന്നെയാണ് വെസ്റ്റിൻഡീസ് ടീം ഇന്ത്യയിൽ പര്യടനം നടത്തുന്നത്. ഇന്ത്യൻ ടീം കോച്ച് ഗൗതം ഗംഭീർ ഈ പരമ്പരയുടെ ഭാഗമാകും. ഈ സാഹചര്യത്തിലാണ് ലക്ഷ്മണിനെ ഏഷ്യൻ ഗെയിംസിനുള്ള കോച്ചായി നിയമിച്ചത്.

vachakam
vachakam
vachakam

19 മുതൽ ഒക്‌ടോബർ നാല് വരെ ജപ്പാനിലാണ് ഏഷ്യൻ ഗെയിംസ്. 27 മുതൽ ഒക്‌ടോബർ 17 വരെയാണ് വിൻഡീസിന്റെ ഇന്ത്യൻ പര്യടനം. സെന്റർ ഓഫ് എക്‌സലൻസിന്റെ തലവനായ ലക്ഷ്മൺ മുമ്പും കോച്ചിന്റെ ചുമതല വഹിച്ചിട്ടുണ്ട്.

2022 ൽ ചൈനയിലെ ഹാങ്ചൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണ മെഡൽ നേടിയിരുന്നു. അഫ്ഗാനിസ്ഥാനെതിരായ ഫൈനൽ മഴ മൂലം ഉപേക്ഷിച്ചതിനെ തുടർന്ന് ഉയർന്ന സീഡിങ്ങിന്റെ ആനുകൂല്യത്തിലാണ് ഇന്ത്യ വിജയികളായത്. ശ്രേയസ് അയ്യർ നയിക്കുന്ന ശക്തമായ നിരയാണ് ഇന്ത്യക്കായി കളത്തിലിറങ്ങുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam