ഇപ്‌സ്‌വിച്ച് ടൗണിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം

SEPTEMBER 1, 2026, 4:46 AM

ഓൾഡ് ട്രാഫോർഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ഹൾ സിറ്റിയോട് നേരിട്ട ഞെട്ടിപ്പിക്കുന്ന തോൽവിയിൽ നിന്ന് ഉയിർത്തെണീറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരിച്ചുവരവ്. കഴിഞ്ഞ രാത്രി സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഇപ്‌സ്‌വിച്ച് ടൗണിനെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് യുണൈറ്റഡ് തകർത്തുവിട്ടു. ക്യാപ്ടൻ ബ്രൂണോ ഫെർണാണ്ടസിന്റെ ഹാട്രിക്കാണ് യുണൈറ്റഡിന് വമ്പൻ ജയമൊരുക്കിയത്.

29-ാം മിനിട്ടിൽ ലീഫ് ഡേവിസ് നേടിയ ഗോളിലൂടെ ഇപ്‌സ്‌വിച്ചാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 40-ാം മിനിട്ടിൽ മത്ത്യാസ് കുന്യയുടെ പാസിൽ നിന്ന് ബ്രൂണോ സമനില പിടിച്ചു. 56-ാം മിനിട്ടിൽ ഇപ്‌സ്‌വിച്ച് താരം ജേക്കബ് ഗ്രീവ്‌സിന്റെ സെൽഫ് ഗോൾ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. ഹാരി മഗ്വെയറിന്റെ ഷോട്ട് തടയാൻ ശ്രമിക്കുന്നതിനിടെയാണ് പന്ത് ഗ്രീവ്‌സിന്റെ ശരീരത്തിൽ തട്ടി സ്വന്തം വലയിലേക്ക് പോയത്. ഹാൻഡ്‌ബോൾ ആരോപണങ്ങൾ ഉയർന്നുവെങ്കിലും വാർ അത് നിരസിക്കുകയായിരുന്നു.

തുടർന്ന് മിനിട്ടുകൾക്കകം കുന്യയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ യുണൈറ്റഡിന്റെ ലീഡ് ഉയർത്തി. 68-ാം മിനിട്ടിൽ പോർച്ചുഗീസ് താരം ഹാട്രിക് പൂർത്തിയാക്കി. 82-ാം മിനിട്ടിൽ ബ്രൂണോയുടെ പാസിൽ നിന്ന് ബ്രയാൻ എംബ്യൂമോ യുണൈറ്റഡിന്റെ അഞ്ചാം ഗോൾ നേടി. മത്സരത്തിന്റെ അധികസമയത്ത് ചൂബ അക്‌പോം ഇപ്‌സ്വിച്ചിനായി ഒരു ഗോൾ കൂടി മടക്കി. ലിസാൻഡ്രോ മാർട്ടിനെസിന്റെ പിഴവിൽ നിന്നായിരുന്നു ഗോൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam