വനിതാ ഏഷ്യാകപ്പിൽ തായ്‌ലാൻഡിനെ തോൽപ്പിച്ച് ഇന്ത്യയ്ക്ക് വിജയത്തുടക്കം

AUGUST 31, 2026, 3:47 AM

ദുബായ് : യു.എ.ഇയിൽ നടക്കുന്ന വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ തായ്‌ലാൻഡിനെതിരെ 94 റൺസ് ജയവുമായി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടിയശേഷം തായ്‌ലാൻഡിനെ 16.1 ഓവറിൽ 65 റൺസിന് ആൾഔട്ടാക്കി.

ഓപ്പണർ ഷെഫാലി വെർമ്മ (36 പന്തുകളിൽ എട്ട് ഫോറുകളും മൂന്ന് സിക്‌സുകളുമടക്കം 64 റൺസ്) നേടിയ അർദ്ധസെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് കരുത്തേകിയത്. സ്മൃതി മാന്ഥന (19), പ്രതിക റാവൽ (22) എന്നിവർ പുറത്താകുമ്പോൾ 91/2 എന്ന നിലയിലായിരുന്നു ഇന്ത്യ. ഹർമൻ പ്രീത് കൗറിനെ (5) കൂട്ടി ഷെഫാലി പത്താം ഓവറിൽ 100 കടത്തി. 108ൽ വച്ച് ഹർമൻപ്രീത് പുറത്തായി. 112ൽ വച്ച് ഷെഫാലിയും റിച്ച ഘോഷും (0) 127ൽ വച്ച് ദീപ്തി ശർമ്മയും പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഭാർതി ഫുൾമാലിയും (13), ക്രാന്തി ഗൗഡുമാണ് (15*) വാലറ്റത്ത് കരുത്തായത്.

മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ നന്ദിനി ശർമ്മയും ദീപ്തി ശർമ്മയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ശ്രീ ചരണിയുമാണ് ബൗളിംഗിൽ ഇന്ത്യയ്ക്കായി തിളങ്ങിയത്. വ്യാഴാഴ്ച ഹോംഗ്‌കോംഗിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam