ലോർഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിവസം പാക്കിസ്ഥാന് ബാറ്റിംഗ് തകർച്ച

AUGUST 29, 2026, 9:20 AM

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 290 റൺസിന് പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ വെറും 110 റൺസിന് പുറത്താകുകയായിരുന്നു. രണ്ടാം ദിവസം സ്റ്റംപ്‌സിന് പിരിയുമ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സിൽ 81/3 എന്ന നിലയിലാണ്.

ഇംഗ്ലണ്ടിനായി ഒല്ലി റോബിൻസൺ 4 വിക്കറ്റും ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റും നേടിയപ്പോൾ ജോഷ് ടംഗിന് രണ്ട് വിക്കറ്റ് ലഭിച്ചു. 46 റൺസ് നേടിയ അസൻ അവൈസ് ആണ് ടോപ് സകോറർ. കൂടാതെ സൗദ് ഷക്കീൽ (16) മാത്രമാണ് രണ്ടക്കം കടന്ന പാക് ബാറ്റ്‌സ്മാൻമാർ. രണ്ടാമത്തെ ടോപ്‌സ്‌കോറർ എക്‌സ്ട്രാസ് (20) ആണ്.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സിൽ ജോർദൻ കോക്‌സ് 55 റൺസും ജാമി സ്മിത്ത് 61 റൺസും ഗസ് അറ്റ്കിൻസൺ 45 റൺസും നേടിയപ്പോൾ അവസാന ബാറ്റ്‌സ്മാനായി ഇറങ്ങിയ ജോഷ് ടംഗ് 30 റൺസുമായി പുറത്താകാതെ നിന്നു. പാക് ബൗളിംഗിൽ മൊഹമ്മദ് അബ്ബാസ് 4 വിക്കറ്റും മൊഹമമദ് അലി 3 വിക്കറ്റും നേടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam