പ്രീമിയർ ലീഗിൽ പുതിയ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയത്തുടക്കം

AUGUST 24, 2026, 8:48 AM

തോൽവിയുടെ വക്കിൽ നിന്ന് അതിശയകരമായ തിരിച്ചുവരവ് നടത്തി മാഞ്ചസ്റ്റർ സിറ്റി. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ബോൺമൗത്തിനെ 2-1ന് കീഴടക്കി മാഞ്ചർ സിറ്റി വിജയത്തുടക്കം കുറിച്ചു.

കളിയിൽ തുടക്കം മുതൽ സിറ്റിക്ക് മേൽക്കൈ ഉണ്ടായിരുന്നെങ്കിലും 83-ാം മിനിറ്റ് വരെ അവർ തോൽവിയെ നേരിട്ടു. 26-ാം മിനിറ്റിൽ ഇംഗ്ലീഷ് മിഡ്ഫീൽഡർ മാർക്കസ് ടാവെർനിയർ ബോൺമൗത്തിന് ലീഡ് സമ്മാനിച്ചു.

സമനിലയ്ക്കായി സിറ്റി നടത്തിയ ശ്രമങ്ങൾക്ക് 84-ാം മിനിറ്റിലാണ് ഫലം കണ്ടത്. കോർണറിന് പിന്നാലെ റയാൻ ചെർക്കി നൽകിയ ക്രോസ് ഐവറി കോസ്റ്റ് പ്രതിരോധതാരം മാർക്ക് ഗ്യൂയി ഹെഡ് ചെയ്ത് വലയിലെത്തിച്ചു. സ്‌കോർ 1-1. സമനിലയിൽ മത്സരം അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് ഇൻജുറി ടൈമിൽ സിറ്റി വിജയഗോൾ കണ്ടെത്തിയത്. 92-ാം മിനിറ്റിൽ ജോസ്‌കോ ഗ്വാർഡിയോൾ തകർപ്പൻ ഷോട്ടിലൂടെ സിറ്റിയുടെ ജയം ഉറപ്പിച്ചു.

vachakam
vachakam
vachakam

രണ്ടാം ഗോളിനും അസിസ്റ്റ് നൽകിയത് ചെർക്കി തന്നെ. വാർ പരിശോധനയ്ക്ക് ശേഷമാണ് ഗോളിന് ഔദ്യോഗിക അംഗീകാരം ലഭിച്ചത്. പെപ് ഗ്വാർഡിയോളയ്ക്ക് ശേഷം പുതിയ പരിശീലകൻ എൻസോ മരെസ്‌കയുടെ കീഴിലെ സിറ്റിയുടെ ആദ്യ മത്സരമായിരുന്നു ഇത്. കഴിഞ്ഞ സീസണിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത സിറ്റി പുതിയ സീസണിലും കിരീട പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്.

ആദ്യ മത്സരത്തിലെ ജയത്തോടെ മൂന്ന് പോയിന്റുമായി സിറ്റി നിലവിൽ ഏഴാം സ്ഥാനത്ത്. വമ്പൻ വിജയത്തോടെ സീസൺ തുടങ്ങിയ ബ്രൈറ്റണാണ് ഒന്നാം സ്ഥാനത്ത്. നിലവിലെ ചാമ്പ്യന്മാരായ ആഴ്‌സണലും വിജയത്തോടെയാണ് തുടങ്ങിയതെങ്കിലും ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനത്താണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam