കെ.സി.എല്ലിൽ കൊല്ലത്തെ വീഴ്ത്തി കാലിക്കറ്റ് ഗ്‌ളോബ് സ്റ്റാർസ്

AUGUST 24, 2026, 3:52 AM

തിരുവനന്തപുരം: കെ.സി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ കൊല്ലം സെയിലേഴ്‌സിനെതിരെ മഴനിയമപ്രകാരം 21 റൺസിന് ജയിച്ച് കാലിക്കറ്റ് ഗ്‌ളോബ്സ്റ്റാർസ്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടി. മറുപടിക്കിറങ്ങിയ കൊല്ലം 15 ഓവറിൽ 129/6 എന്ന സ്‌കൗറിലെത്തിയപ്പോഴേക്കും മഴ വീണു. ഇതോടെ വി.ജെ.ഡി നിയമപ്രകാരം വിജയികളെ നിശ്ചയിക്കുകയായിരുന്നു.

കാലിക്കറ്റിന് വേണ്ടി രോഹൻ കുന്നുമ്മലും (58), അഖിൽ സ്‌കറിയ(56)യും അർദ്ധസെഞ്ച്വറികൾ നേടി. അക്കൗണ്ട് തുറക്കും മുൻപെ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും തകർപ്പൻ തുടക്കമായിരുന്നു കാലിക്കറ്റിന്റേത്. ഇന്നിങ്‌സിലെ മൂന്നാം പന്തിൽ വരുൺ നയനാർ പുറത്തായെങ്കിലും ക്യാപ്ടൻ രോഹൻ ടീമിനെ മുന്നിൽ നിന്ന് നയിച്ചു. സീസണിൽ ആദ്യമായി ഫോമിലേക്ക് ഉയർന്ന രോഹൻ 21 പന്തുകളിൽ നിന്ന് അർദ്ധസെഞ്ച്വറി തികച്ചു. പവൻ രാജ് എറിഞ്ഞ നാലാം ഓവറിൽ രണ്ട് ഫോറും രണ്ട് സിക്‌സുമടക്കം 20 റൺസാണ് രോഹൻ നേടിയത്.

ഇടയ്ക്ക് കെ.എസ്. അരവിന്ദിന്റെ (7) വിക്കറ്റ് വീണെങ്കിലും അഖിൽ സ്‌കറിയ ക്യാപ്ടന് മികച്ച പിന്തുണ നൽകി. 27 പന്തുകളിൽ ഏഴ് ഫോറും മൂന്ന് സിക്‌സുമടക്കം 58 റൺസെടുത്ത രോഹൻ കെ.ജി. അഖിലിന്റെ പന്തിൽ വിജയ് വിശ്വനാഥ് ക്യാച്ചെടുത്താണ് പുറത്തായത്. തുടർന്നെത്തിയ അബ്ദുൾ ബാസിതിനും(11) സൽമാൻ നിസാറിനും (9) അശ്വിൻ ആനന്ദിനും (5) താളം കണ്ടെത്താനാവാതെ പോയത് കാലിക്കറ്റിന്റെ റണ്ണൊഴുക്കിന് തടയിട്ടു.

vachakam
vachakam
vachakam

എന്നാൽ, മറുവശത്ത് ഉറച്ചുനിന്ന അഖിൽ സ്‌കറിയക്ക് കൂട്ടായി കൃഷ്ണദേവൻ (39) കൂടിയെത്തിയതോടെ കാലിക്കറ്റ് മത്സരത്തിലേക്ക് വീണ്ടും ശക്തമായി തിരിച്ചെത്തി. 32 പന്തുകളിൽ 64 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. നിധീഷ് എറിഞ്ഞ അവസാന ഓവറിൽ 26 റൺസ് പിറന്നു. അഖിൽ സ്‌കറിയ 43 പന്തുകളിൽ 56 റൺസും കൃഷ്ണദേവൻ 16 പന്തുകളിൽ 39 റൺസും നേടി പുറത്താകാതെ നിന്നു. രണ്ട് ഫോറും നാല് സിക്‌സുമടങ്ങുന്നതായിരുന്നു കൃഷ്ണദേവന്റെ ഇന്നിംഗ്‌സ്. കൊല്ലത്തിന് വേണ്ടി വിജയ് വിശ്വനാഥ് രണ്ട് വിക്കറ്റ് വീഴ്ത്തി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam