ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുതിയ സീസണിൽ വിജയത്തുടക്കവുമായി ചാമ്പ്യന്മാരായ ആഴ്‌സണൽ

AUGUST 23, 2026, 9:01 AM

പ്രീമിയർ ലീഗ് കിരീടം നിലനിർത്താനുള്ള ആഴ്‌സണലിന്റെ പോരാട്ടത്തിന് ഗംഭീര തുടക്കം. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ പുതുതായി പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ കോവൻട്രി സിറ്റിയെ 3-0ന് തകർത്താണ് ആഴ്‌സണൽ സീസണിലെ ആദ്യ മത്സരം വിജയിച്ചത്.

മത്സരത്തിന്റെ തുടക്കം മുതൽ പൂർണ ആധിപത്യം പുലർത്തിയ ആഴ്‌സണൽ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളിന്റെ ലീഡ് സ്വന്തമാക്കി. 15-ാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. റിക്കാർഡോ കലാഫിയോറിയുടെ ക്രോസ് സ്വീകരിച്ച കായ് ഹാവെർട്‌സ് ബോക്‌സിന്റെ അരികിൽ നിന്ന് മനോഹരമായ ഫിനിഷിലൂടെ പന്ത് വലയിലെത്തിച്ചു.

എട്ട് മിനിറ്റിന് പിന്നാലെ ആഴ്‌സണൽ ലീഡ് ഇരട്ടിയാക്കി. പുതിയ സൈനിംഗ് ക്രിസ്റ്റോസ് സോലിസ് അരങ്ങേറ്റ മത്സരത്തിൽ തന്നെ തിളങ്ങി. ഡെക്ലൻ റൈസിൽ നിന്ന് പന്ത് സ്വീകരിച്ച സോലിസ് ഇടതുവശത്ത് നിന്ന് നൽകിയ ലോ ക്രോസ് കോവൻട്രി ഗോൾകീപ്പർ കാൾ റഷ്വർത്ത് തടുത്തെങ്കിലും പന്ത് ബുകായോ സാകയുടെ മുന്നിലെത്തി. പിഴവില്ലാതെ സാക പന്ത് വലയിലെത്തിച്ചു. 25 വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ കോവൻട്രിക്ക് മത്സരത്തിൽ കാര്യമായ സ്വാധീനം ചെലുത്താനായില്ല. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് റയാൻ റയയുടെ ഗോൾമുഖത്തേക്ക് അപകടകരമായ ഓവർഹെഡ് കിക്ക് എത്തിയെങ്കിലും ആഴ്‌സണൽ ഗോൾകീപ്പർ രക്ഷപ്പെടുത്തി.

vachakam
vachakam
vachakam

രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റിനുള്ളിൽ ആഴ്‌സണൽ മൂന്നാം ഗോളും നേടി. ക്യാപ്ടൻ മാർട്ടിൻ ഒഡെഗാർഡിന്റെ ഷോട്ട് റഷ്വർത്തിന്റെ ദിശ തെറ്റിച്ച് വലയിലെത്തുകയായിരുന്നു. തുടർന്നും കൂടുതൽ ഗോളുകൾക്കായി ആഴ്‌സണൽ ശ്രമിച്ചെങ്കിലും നാലാം ഗോൾ നേടാനായില്ല. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ കോവൻട്രിക്ക് ആശ്വാസഗോളിന് അവസരം ലഭിച്ചെങ്കിലും ജാക്ക് റുഡോണിയുടെ ഹെഡർ നേരെ റയയുടെ കൈകളിലെത്തി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam