ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി

AUGUST 21, 2026, 10:14 PM

ലോസാന്‍: സ്വിറ്റ്‌സര്‍ലന്‍ഡിലെ ലോസാനില്‍ നടന്ന ഡയമണ്ട് ലീഗ് മീറ്റില്‍ ഇന്ത്യയുടെ ഒളിംപിക് ചാംപ്യന്‍ നീരജ് ചോപ്ര വെള്ളി മെഡല്‍ സ്വന്തമാക്കി. ആവേശകരമായ പോരാട്ടത്തില്‍ കേവലം 9 സെന്റീമീറ്ററിന്റെ വ്യത്യാസത്തിലാണ് ശ്രീലങ്കന്‍ താരം റുമേഷ് പതിരഗെയ്ക്ക് മുന്നില്‍ നീരജിന് ഒന്നാം സ്ഥാനം നഷ്ടമായത്.

സീസണിലെ ഏറ്റവും മികച്ച ദൂരമായ 88.05 മീറ്റര്‍ കണ്ടെത്താന്‍ നീരജിനായെങ്കിലും 88.14 മീറ്റര്‍ ദൂരം എറിഞ്ഞ പതിരഗെ സ്വര്‍ണം സ്വന്തമാക്കി.ആദ്യ ശ്രമത്തില്‍ 83.54 മീറ്റര്‍ എറിഞ്ഞ നീരജ്, രണ്ടാം ശ്രമത്തില്‍ 88.05 മീറ്റര്‍ ദൂരം കണ്ടെത്തി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി.

തൊട്ടടുത്ത മൂന്നാം ശ്രമത്തില്‍ 88.14 മീറ്റര്‍ എറിഞ്ഞ് റുമേഷ് പതിരഗെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. മൂന്നാം ശ്രമത്തില്‍ 83.72 മീറ്ററും നാലാം ശ്രമത്തില്‍ ഫൗളും വഴങ്ങിയ നീരജ് അഞ്ചാം ശ്രമം ഉപേക്ഷിച്ചു. അവസാന ശ്രമത്തില്‍ 82.15 മീറ്റര്‍ മാത്രമാണ് നീരജിന് എറിയാനായത്. 86.69 മീറ്റര്‍ ദൂരം കണ്ടെത്തിയ ഗ്രെനഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് മൂന്നാം സ്ഥാനത്തെത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam