വനിതാ ഹോക്കി ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ സമനിലയുമായി ഇന്ത്യ രണ്ടാം റൗണ്ടിൽ

AUGUST 21, 2026, 4:23 AM

ആംസ്റ്റൽവീൻ : നെതർലാൻഡ്‌സിൽ നടക്കുന്ന വനിതാ ഹോക്കി ലോകകപ്പിലെ പൂൾ ഡിയിലെ അവസാന മത്സരത്തിൽ ഇംഗ്‌ളണ്ടിനെതിരെ ഗോൾ രഹിത സമനില പാലിച്ച ഇന്ത്യ രണ്ടാം റൗണ്ടിലേക്ക് കടന്നു. പൂളിലെ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. മൂന്നാം സ്ഥാനക്കാരായ ഇംഗ്‌ളണ്ട് സെമി ഫൈനൽ സാദ്ധ്യതയ്ക്കുള്ള പോരാട്ടങ്ങളിൽ നിന്ന് ഒഴിവായി.

പൂൾ ഡിയിലെ ആദ്യ മത്സരത്തിൽ ചൈനയോട് 2-2ന് സമനില വഴങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 6-1ന് തോൽപ്പിച്ചിരുന്നു. 5 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. ഏഴ് പോയിന്റുമായാണ് ചൈന ഒന്നാമതെത്തിയത്.

രണ്ടാം റൗണ്ടിൽ ഓസ്‌ട്രേലിയ, നെതർലാൻഡ്‌സ്, ചൈന എന്നീ ടീമുകളടങ്ങുന്ന ഗ്രൂപ്പിലാണ് ഇന്ത്യ. ഇന്ന് നെതർലാൻഡ്‌സിനെതിരെയാണ് രണ്ടാം റൗണ്ടിലെ ആദ്യ മത്സരം. ഈ ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയാൽ സെമിയിലേക്ക് കടക്കാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam