മോഹൻബഗാനും നോർത്ത് ഈസ്റ്റ് യുനൈറ്റഡും ഡ്യൂറൻസ് കപ്പ് സെമിയിൽ

AUGUST 18, 2026, 10:31 AM

ഡ്യൂറൻഡ് കപ്പ് സെമിയിൽ പ്രവേശിച്ച് ഐ.എസ്.എൽ കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സും നോർത്ത്ഈസ്റ്റ് യുനൈറ്റഡും.

ക്വാർട്ടർ ഫൈനലിൽ ജംഷഡ്പുര് എഫ്.സിയെ പെനാൽറ്റി ഷൂട്ടൗട്ടില് വീഴ്ത്തിയായിരുന്നു മോഹൻ ബഗാന്റെ സെമി പ്രവേശനം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില് 9-8നായിരുന്നു ബഗാന്റെ ജയം.

മത്സരത്തിന്റെ രണ്ടാം മിനുട്ടിൽതന്നെ ഗോൾനേടി ബഗാനാണ് ആദ്യം ലീഡെടുത്തത്. മലയാളി താരം സഹൽ അബ്ദുൽ സമദായിരുന്നു ഗോൾ സ്‌കോറർ. തുടർന്നും ഗോളിനായി നിരന്തര ശ്രമങ്ങൾ നടത്തിയെങ്കിലും ബഗാന് ലക്ഷ്യത്തിലെത്താനായില്ല. അതിനിടെ 45-ാം മിനുട്ടിൽ ജംഷഡ്പുർ ഒപ്പമെത്തി. ദേവേന്ദ്ര മർഗോൻകറാണ് അവർക്ക് സമനിലഗോൾ നേടിക്കൊടുത്തത്. തുടർന്ന് ഇരുടീമുകൾക്കും ഗോൾനേടാൻ കഴിയാതിരുന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലെത്തുകയായിരുന്നു.

vachakam
vachakam
vachakam

അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഷില്ലോങ് ലജോങ്ങിനെ വീഴ്ത്തിയാണ് നോർത്ത്ഈസ്റ്റ് യുനൈറ്റഡ് സെമി ടിക്കറ്റെടുത്തത്. രണ്ടിനെതിരേ അഞ്ചുഗോളുകൾക്കായിരുന്നു നോർത്ത്ഈസ്റ്റിന്റെ ജയം. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ ബഗാനും നോർത്ത്ഈസ്റ്റും ഏറ്റുമുട്ടും. നാളെനടക്കുന്ന ആദ്യ സെമയിൽ ഈസ്റ്റ് ബംഗാളും എസ്.സി ഡൽഹിയുമാണ് കൊമ്പുകോർക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam