ഇന്ത്യക്ക് മികച്ച സ്‌കോർ, ശ്രീലങ്ക തകരുന്നു, 5 വിക്കറ്റ് നഷ്ടമായി

AUGUST 17, 2026, 4:08 AM

ഗാൾ: മഴ രസം കൊല്ലിയായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം സ്പിന്നിന് മുന്നിൽ പതറിയെങ്കിലും മികച്ച സ്‌കോറിലെത്തി ഇന്ത്യ. ഇന്ത്യ 462 റൺസിന് എല്ലാവരും പുറത്തായി. മഴയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം ഇന്നലെ ഒന്നര സെക്ഷനോളം മാത്രമേ കളി നടന്നുള്ളൂ. ആകെ 43 ഓവറോളം മാത്രമേ ഇന്നലെ എറിയാനായുള്ളൂ.

ലഞ്ചിന് ശേഷം 288/2 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് റിഷഭ് പന്തിന്റെ (39) വിക്കറ്റാണ് ആദ്യം നഷ്ടമായത്. കെഷാര നുവന്തയാണ് പന്തിനെ മടക്കിയത്. പേശിവലിവിനെ തുടർന്ന് ആദ്യ ദിനം ക്രീസ് വിട്ടശേഷം ഇന്നലെ തിരിച്ചെത്തിയ കെ.എൽ രാഹുലിന് വ്യക്തിഗത സ്‌കോറിൽ 5 റൺസേ കൂട്ടിച്ചേർക്കാനായുളളൂ. കെഷാര തന്നെയാണ് രാഹുലിനെയും മടക്കിയത്. നിഷാൻ മദുഷ്‌കയാണ് ക്യാച്ചെടുത്തത്. പകരമെത്തിയ ധ്രുവ് ജുറലിനൊപ്പം (51)

150 റൺസ് തികച്ച് ദേവ്ദത്ത് പടിക്കൽ പ്രശ്‌നങ്ങളില്ലാതെ ഇന്ത്യൻ സ്‌കോർ മുന്നോട്ടു കൊണ്ടുപോയി. ദേവ്ദത്തിനെ മടക്കി പ്രഭാത് ജയസൂര്യയാണ് കൂട്ടുകെട്ട് പൊളിച്ചത്. പ്രഭാതിനെ ക്രീസിൽ നിന്ന് ഇറങ്ങി കളിക്കാൻ ശ്രമിച്ച ദേവ്ദത്തിനെ നിരോഷൻ ഡിക്‌വെല്ല സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു.

vachakam
vachakam
vachakam

230 പന്ത് നേരിട്ട പടിക്കൽ 15 ഫോറും 1 സിക്‌സും ഉൾപ്പെടെ 167 റൺസ് നേടി. പകരമെത്തിയ രവീന്ദ്ര ജഡേജയെ (13) നുവാന്ത വിക്കറ്റിന് മുന്നിൽ കുടുക്കി. തുടർന്ന് ജുറലും മാനവ് സുതറും (24) ഇന്ത്യയെ 400 കടത്തി. അർദ്ധ സെഞ്ച്വറി തികച്ചതിന് പിന്നാലെ ടീം സ്‌കോർ 432ൽ വച്ച് ജുറൽ പ്രബാതയുടെ പന്തിൽ സ്ലിപ്പിൽ ധനഞ്ജയ ഡിസിൽവയെടുത്ത തകർപ്പൻ ഡൈവിംഗ് ക്യാച്ചിലൂടെ പുറത്തായി.

8-ാം വിക്കറ്റിൽ മാനവിനൊപ്പം 66 പന്തിൽ 55 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് ജുറലിന്റെ മടക്കം. അധികം വൈകാതെ സിറാജിനെ (11) അസിത ഫെർണാണ്ടോയും മാനവിനെ പ്രബാതും മടക്കി. 12 റൺസുമായി കുൽദീപ് ശ്രീലങ്കയ്ക്കായി സ്പിന്നർമാരായ പ്രബാത് നാലും നുവന്ത മൂന്നും അസിന്ത ഫെർണാഡോ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

ടെസ്റ്റിൽ മൂന്നാം നമ്പറിൽ ഇറങ്ങി ശ്രീലങ്കയ്ക്ക് എതിരെ 150 പ്ലസ് സ്‌കോർ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്ററാണ് ദേവ്ദത്ത് പടിക്കൽ. രാഹുൽ ദ്രാവിഡ് , ചേതേശ്വർ പൂജാര എന്നിവരാണ് ഇതിനു മുൻപ് ഈ നേട്ടം സ്വന്തമാക്കിയവർ.

vachakam
vachakam
vachakam

തുടർന്ന് ബാറ്റ് ചെയ്ത ശ്രീലങ്ക ലഞ്ചിന് പിരിയുമ്പോൾ ബാറ്റിംഗ് തകർച്ച നേരിടുകയാണ്. അവർ 5 വിക്കറ്റ് നഷ്ടത്തിൽ 99 റൺസാണ് നേടിയത്. അവർ ഇപ്പോൾ 363 റൺസ് പിന്നിലാണ്.
നിഷാൻ മധുഷ്‌ക ഫെർണാണ്ടോ (0), ലഹിരു ഉദര ഇഗലഗമഗെ (27), ദിനേശ് ചണ്ഡിമൽ (4), കാമിന്ദു മെൻഡിസ് (14), ക്യാപ്ടൻ ധനഞ്ജയ ഡി സിൽവ (21) റൺസ് എടുത്ത് പുറത്തായി.

സോണാൽ ദിനുഷ (14), നിരോഷൻ ഡിക്ക്വെല്ല (8) റൺസുമെടുത്ത് പുറത്താകാതെ നിൽക്കുന്നു. ആദ്യ ടെസ്റ്റ് കളിക്കുന്ന മാനവ് സുതറിന് തന്റെ കരിയറിലെ ആദ്യടെസ്റ്റിലെ ആദ്യ പന്തിൽ തന്നെ ലഹിരു ഉദരയെ പുറത്താക്കി ചരിത്രം കുറിച്ചു. ഇന്ത്യയ്ക്കു വേണ്ടി മാനവ് സുതർ 2ഉം, മുഹമ്മദ് സിറാജ്, കുൽദീപ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam