ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) ക്ലബ്ബായ ജംഷഡ്പുർ എഫ്‌സിയുടെ ഉടമസ്ഥാവകാശം ഇനി ചർച്ചിൽ ബ്രദേഴ്‌സ് എഫ്‌സിക്ക്. ജംഷഡ്പുർ ഫുട്‌ബോൾ ആൻഡ് സപോർട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിൽ (ജെ.എഫ്.എസ്.എൽ) ഉള്ള ടാറ്റ സ്റ്റീൽസിന്റെ ഇക്വിറ്റി ഷെയറുകളും ടോക്കൺ വ്യവസ്ഥയിൽ ചർച്ചിൽ ബ്രദേഴ്‌സിനു കൈമാറ്റം ചെയ്തു. ജംഷഡ്പുർ എഫ്‌സിയുടെ ഐ.എസ്.എൽ സപോർട്ടിംഗ് ലൈസൻസ്, 12 കളിക്കാരും രണ്ട് കോച്ചുമാരും ഉൾപ്പെടെയാണ് കൈമാറ്റം എന്നതും ശ്രദ്ധേയം.
സെപ്തംബർ മുതൽ ജംഷഡ്പുർ എഫ്‌സി പൂർണമായി ചർച്ചിൽ ബ്രദേഴ്‌സ് എഫ്‌സിയുടെ കൈകളിൽ എത്തും. ഗോവ കേന്ദ്രീകരിച്ചു നാലു പതിറ്റാണ്ടിൽ അധികമായി പ്രവർത്തിക്കുന്ന ഫുട്‌ബോൾ ക്ലബ്ബാണ് ചർച്ചിൽ ബ്രദേഴ്‌സ് എഫ്‌സി. രണ്ടു തവണ ഐലീഗ് (ഇന്ത്യയിലെ മുൻ ഒന്നാം ഡിവിഷൻ) കിരീടം നേടിയിട്ടുണ്ട്.
2026-27 സീസൺ മുതൽ ഐ.എസ്.എല്ലിൽ ജംഷഡ്പുർ എഫ്‌സി ഉണ്ടാകില്ലെന്ന് കഴിഞ്ഞ മാസം ക്ലബ് അധികൃതർ പ്രഖ്യാപിച്ചിരുന്നു. സുനിൽ ഛേത്രി, ബൈചുങ് ബൂട്ടിയ തുടങ്ങിയ പ്രമുഖർ ഈ നീക്കത്തെ അപലപിച്ചു.
2017-18ലാണ് ജംഷഡ്പുർ എഫ്‌സി ഐ.എസ്.എല്ലിൽ എത്തിയത്. 2021-22 സീസണിൽ ലീഗ് ഷീൽഡ് സ്വന്തമാക്കി. നിലവിൽ ഡ്യൂറൻഡ് കപ്പിൽ കളിക്കുന്ന ജംഷഡ്പുർ എഫ്‌സി, ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
