മെസി ഫുട്‌ബോളില്‍ നിന്ന് അനിശ്ചിതകാല ഇടവേളയെടുക്കുന്നു

AUGUST 12, 2026, 6:38 AM

അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയുടെ പിതാവ് ജോർജ് മെസ്സിയുടെ നിര്യാണത്തെ തുടർന്ന് താരം കളിക്കളത്തിൽ നിന്ന് അനിശ്ചിതകാല അവധിയെടുത്തു. പിതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കായി അർജന്റീനയിലെത്തിയ മെസ്സി, അമേരിക്കയിലെ ഇന്റർ മിയാമി ക്ലബ്ബിലേക്ക് എന്ന് തിരികെ എത്തുമെന്ന കാര്യത്തിൽ തീയതി നിശ്ചയിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തങ്ങളുടെ പ്രിയ നായകന് ആവശ്യാനുസരണം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ഇന്റർ മിയാമി മാനേജ്‌മെന്റ് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.  അറുപത്തിയെട്ടുകാരനായ ജോർജ് മെസ്സി കടുത്ത ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. സ്വകാര്യ വിമാനത്തിൽ കുടുംബസമേതം റൊസാരിയോയിൽ എത്തിയ മെസ്സി, അടുത്ത ബന്ധുക്കളുടെയും അർജന്റീന ടീമിലെ സഹതാരങ്ങളുടെയും സാന്നിധ്യത്തിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി.

വിയോഗത്തിൽ കുടുംബം ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ലെങ്കിലും പ്രിയപ്പെട്ട ആരാധകരും പ്രാദേശിക ക്ലബ്ബുകളും അനുശോചനങ്ങൾ അറിയിച്ചു വരികയാണ്. മെസ്സിയുടെ ആദ്യകാല ഫുട്ബോൾ ക്ലബ്ബായ ന്യൂവൽസ് ഓൾഡ് ബോയ്സ് വിയോഗത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി സുദീർഘമായ കുറിപ്പ് പങ്കുവെച്ചു. ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരത്തിന്റെ കരിയറിന് കൃത്യമായ വഴികാട്ടിയും കരുത്തുമായി നിന്നത് പിതാവ് ജോർജ് മെസ്സിയായിരുന്നുവെന്ന് ക്ലബ്ബ് അനുസ്മരിച്ചു.

vachakam
vachakam
vachakam

ബാല്യകാലത്ത് ഫുട്ബോൾ പഠിച്ച നാളുകൾ മുതൽ ബാഴ്‌സലോണയിലേക്കുള്ള ചേക്കേറൽ വരെ മെസ്സിയുടെ ഓരോ വളർച്ചയിലും നിഴലായി കൂടെയുണ്ടായിരുന്നത് അദ്ദേഹമായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam