എമിറേറ്റ്‌സ് കപ്പ് ഫുട്‌ബോൾ കിരീടം ബൊറൂസിയ ഡോർട്ട്മുണ്ടിന്

AUGUST 10, 2026, 9:14 AM

2026 എമിറേറ്റ്‌സ് കപ്പ് ഫുട്‌ബോൾ കിരീടം ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിന്. ആതിഥേയരായ ആഴ്‌സണൽ എഫ്‌സിയെ അവരുടെ തട്ടകത്തിൽ 3-2നു കീഴടക്കിയാണ് ഡോർട്ട്മുണ്ട് ചാമ്പ്യന്മാരായത്.

2019നുശേഷം ആദ്യമായാണ് എമിറേറ്റ്‌സ് കപ്പ് ആഴ്‌സണലിൽ നിന്നു മാറിപ്പോകുന്നത്. ആദ്യപകുതിയിൽ ഡോർട്ട്മുണ്ട് 2-0നു ലീഡ് നേടി. സാമുവൽ ഇനാസിയൊ (7-ാം മിനിറ്റ്), കരെറ്റ്‌സാസ് (29-ാം മിനിറ്റ്) എന്നിവരായിരുന്നു ഗോൾ നേടിയത്. ഏഥൻ എന്വാനെരിയിലൂടെ (54-ാം മിനിറ്റ്) ആഴ്‌സണൽ ഒരു ഗോൾ മടക്കി.

എന്നാൽ, ജോവാന് ഗഡു (58-ാം മിനിറ്റ്) ഡോർട്ട്മുണ്ടിന്റെ ലീഡ് വീണ്ടും ഉയർത്തി. 69-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് വിക്ടർ ഗ്യോകെരെസ് ആഴ്‌സണലിന്റെ തോൽവിഭാരം കുറച്ചു.

vachakam
vachakam
vachakam

2007 മുതൽ ആഴ്‌സണൽ ഹോം ഗ്രൗണ്ടായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടത്തിവരുന്ന പോരാട്ടമാണ് എമിറേറ്റ്‌സ് കപ്പ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam