ലാറ്റിനമേരിക്കയില്‍ ശക്തമായ ഭൂകമ്പം: ബൊഗോട്ടയിലും ക്വിറ്റോയിലും കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു

AUGUST 10, 2026, 8:52 AM

ബൊഗോട്ട: ദക്ഷിണ അമേരിക്കന്‍ രാജ്യമായ കൊളംബിയയുടെ പടിഞ്ഞാറന്‍ മേഖലയിലും അയല്‍ രാജ്യമായ ഇക്വഡോറിലും അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേയും കൊളംബിയന്‍ ഭൗമശാസ്ത്ര ഏജന്‍സിയും സ്ഥിരീകരിച്ചു. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെയോടെയായിരുന്നു ഭൂചലനം ഉണ്ടായത്.

കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ പടിഞ്ഞാറുള്ള സാന്‍ ജോസ് ഡെല്‍ പാല്‍മര്‍ ആണ് പ്രഭവകേന്ദ്രമായി അടയാളപ്പെടുത്തിയിരിക്കുന്നത്. ഭൂനിരപ്പില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ ഉത്ഭവം. ഭൂമി കുലുങ്ങിയതിനെ തുടര്‍ന്ന് ബൊഗോട്ടയിലെയും ഇക്വഡോര്‍ തലസ്ഥാനമായ ക്വിറ്റോയിലെയും ഉയര്‍ന്ന കെട്ടിടങ്ങളില്‍ നിന്ന് മുന്‍കരുതലിന്റെ ഭാഗമായി ജനങ്ങള്‍ പരിഭ്രാന്തരായി തെരുവുകളിലേക്ക് ഓടിയിറങ്ങി.

കൊളംബിയക്കും ഇക്വഡോറിനും പുറമെ വടക്കന്‍ അയല്‍രാജ്യമായ പനാമയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. വന്‍തോതിലുള്ള പ്രകമ്പനമാണ് ഉണ്ടായതെങ്കിലും തല്‍ക്കാലം വലിയ രീതിയിലുള്ള നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. പ്രകമ്പനം ശക്തമായിരുന്ന പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകരും ദുരന്തനിവാരണ സേനയും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കൊളംബിയന്‍ ദുരന്തനിവാരണ വിഭാഗം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam