മഞ്ജു വാര്യർക്കെതിരെ മാനം നഷ്ടപ്പെടുന്ന ഒന്നും പറഞ്ഞിട്ടില്ലെന്ന് സനൽ കുമാർ ശശിധരൻ

SEPTEMBER 19, 2026, 10:37 AM

കൊച്ചി:  മഞ്ജു വാര്യർക്കെതിരെ മാനം നഷ്ടപ്പെടുന്ന ഒന്നും പറഞ്ഞിട്ടില്ലെന്നും കോടതിയിൽ നിന്ന് ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ. മുൻസിഫ് കോടതിക്ക് വിലക്ക് കൽപ്പിക്കാൻ കഴിയുമോ എന്നറിയില്ലെന്ന് സനൽ പറഞ്ഞു. 

ഇപ്പോൾ നടക്കുന്നത് മഞ്ജു വാര്യർ പുറത്തു വരാതിരിക്കാൻ ചെയ്യുന്ന ഗിമ്മിക്ക് ആണ്. ക്രിമിനൽ മാനനഷ്ട കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ മഞ്ജു പൊലീസ് ഉദ്യോഗസ്ഥന് മുന്നിൽ മൊഴി നൽകേണ്ടിവരും. ഇപ്പോൾ സംഭവിച്ചിരിക്കുന്നത്, ആരോ ഒരു പേപ്പർ കൊണ്ടുവന്നു കൊടുത്തിട്ട് മഞ്ജു വാര്യർ ആണെന്ന് പറഞ്ഞ് ഒപ്പിട്ടിരിക്കുകയാണ്. മഞ്ജു വാര്യർ അറിയാതെ തനിക്കെതിരെ ഒരു കള്ളക്കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണെന്നും സനൽ ആരോപിച്ചു.

 വിലക്ക് തനിക്ക് ബാധകമല്ല. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം. മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ തടവിലാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഈ റാക്കറ്റ് തന്റെ ജീവിതവും സിനിമയും നശിപ്പിക്കുന്നു. ഈ ആവശ്യങ്ങളാണ് താൻ പറയുന്നത്. സിവിൽ കേസ് ആയതിനാൽ കോടതിയിൽ ഹാജരായി തന്റെ വാദം പറയുമെന്നും സനൽ പറഞ്ഞു.

vachakam
vachakam
vachakam

നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും കുറിപ്പുകളും അപവാദപ്രചാരണങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി മഞ്ജു നൽകിയ പരാതിയിലാണ് സനൽ കുമാർ ശശിധരൻ, യുട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയ, മെറ്റ എന്നിവർക്ക് എറണാകുളം നാലാം മുൻസിഫ് കോടതി നോട്ടീസ് അയച്ചത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam