ലോകകപ്പിനിടെ അർജന്റീന സൂപ്പർതാരം ലയണൽ മെസ്സിയെ ലക്ഷ്യമിട്ട് വധിക്കാൻ പദ്ധതി ആസൂത്രണം ചെയ്തിരുന്നതായി പോലീസ് രേഖകൾ. അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ വച്ച് മെസ്സിക്കെതിരെ ആക്രമണം നടത്താനായിരുന്നു നീക്കമെന്നാണ് റിപ്പോർട്ടിലെ വിവരം. പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെയും സമാനമായ ഭീഷണി ഉയർന്നിരുന്നതായും പോലീസ് രേഖകളിൽ പറയുന്നതായി സ്പാനിഷ് മാധ്യമം റിപ്പോർട്ട് ചെയ്തു.
കളിക്കാർക്കെതിരായ ബോംബ് ഭീഷണികൾ, റഫറിമാർക്കെതിരായ സൈബർ ആക്രമണങ്ങൾ തുടങ്ങി ലോകകപ്പിനിടെ ഉയർന്ന വിവിധ സുരക്ഷാ ഭീഷണികളെക്കുറിച്ചും പോലീസ് രേഖകളിൽ പരാമർശമുണ്ട്. മെസ്സിയെ ലക്ഷ്യമിട്ട് ഗുരുതരമായ ആക്രമണം നടത്തുമെന്ന് അവകാശപ്പെടുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റും അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവന്നതായി റിപ്പോർട്ടിൽ പറയുന്നു. അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ ആക്രമണം നടത്തുമെന്നായിരുന്നു ഭീഷണി.
ഇതിന് പുറമെ ഡാലസ് വിമാനത്താവളത്തിലേക്ക് അജ്ഞാതൻ ബോംബ് ഭീഷണി സന്ദേശം നൽകിയതായും പോലീസ് രേഖകളിലുണ്ട്. താനും മറ്റ് രണ്ട്‌പേരും ആയുധങ്ങളുമായി സ്റ്റേഡിയത്തിലേക്ക് പോകുകയാണെന്നായിരുന്നു ഫോൺ സന്ദേശത്തിലെ അവകാശവാദം. പോലീസ് ഉദ്യോഗസ്ഥരെയും ഫുട്‌ബോൾ താരങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണത്തെക്കുറിച്ചും ഭീഷണിയിൽ പരാമർശമുണ്ടായിരുന്നതായി റിപ്പോർട്ട് പറയുന്നു.
ലോകകപ്പിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ താമസസ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടാനും ശ്രമം നടന്നതായി പോലീസ് രേഖകളിൽ പറയുന്നുണ്ട്. ടൊറന്റോ, മയാമി, ഹൂസ്റ്റൺ തുടങ്ങിയ നഗരങ്ങളിലും സമാനമായ സുരക്ഷാ ഭീഷണികൾ റിപ്പോർട്ട് ചെയ്തിരുന്നു. അർജന്റീന-ഈജിപ്ത് മത്സരത്തിന് നേതൃത്വം നൽകിയ റഫറി ഫ്രാങ്കോ ലെറ്റക്‌സിയറിന് ആറായിരത്തിലധികം ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായും റിപ്പോർട്ടിലുണ്ട്. ലോകകപ്പിനിടെ താരങ്ങളുടെയും ഒഫീഷ്യലുകളുടെയും സുരക്ഷ സംബന്ധിച്ച് ഉയർന്ന ഭീഷണികളെ അധികൃതർ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്തതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
