ക്രിക്കറ്റിൽ നിന്നും ഇടവേള ലഭിച്ച ഇഷാൻ കിഷൻ ബാങ്കിൽ ജോലിയിൽ പ്രവേശിച്ചു

AUGUST 8, 2026, 4:23 AM

രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളിൽ നിന്ന് ഇടവേള ലഭിച്ചതോടെ ബാങ്കിൽ ജോലിയിൽ പ്രവേശിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഇഷാൻ കിഷൻ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പട്‌ന ശാഖയിൽ അസിസ്റ്റന്റ് മാനേജരായാണ് 28കാരനായ താരം ചുമതലയേറ്റത്.

സ്‌പോർട്‌സ് ക്വാട്ടയിലാണ് ഇഷാൻ കിഷന്റെ നിയമനം. ജോലിസ്ഥലത്ത് സഹപ്രവർത്തകർക്കൊപ്പം താരം എടുത്ത ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഓഗസ്റ്റ് 23ന് ആരംഭിക്കുന്ന ദുൽദീപ് ട്രോഫിയിലാണ് താരം ഇനി വീണ്ടും ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് തിരിച്ചെത്തുന്നത്. ടൂർണമെന്റിൽ ഈസ്റ്റ് സോൺ ടീമിന്റെ നായകനാണ് ഇഷാൻ കിഷൻ. ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശിയാണ് ടീമിന്റെ വൈസ് ക്യാപ്ടൻ. നോർത്ത് ഈസ്റ്റ് സോണിനെതിരെയാണ് ടൂർണമെന്റിൽ ഇഷാന്റെയും സംഘത്തിന്റെയും ആദ്യ പോരാട്ടം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam