കടുത്ത ഉഷ്ണതരംഗത്തെയും വരൾച്ചയെയും തുടർന്ന് സ്പെയിനിലെ സിയറ ഒയെസ്റ്റെ മേഖലയിലുണ്ടായ കാട്ടുതീയിൽ വലയുന്നവർക്ക് ആശ്വാസവുമായി അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി. മേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനർനിർമ്മാണത്തിനുമായി 80,000 യൂറോ (ഏകദേശം 88 ലക്ഷം രൂപ) അദ്ദേഹം സംഭാവന നൽകി.
മഡ്രിഡ് റീജിയണൽ പ്രസിഡന്റ് ഇസബെൽ ഡയസ് അയൂസോ മെസ്സിയുടെ ഈ കാരുണ്യപ്രവൃത്തിയെ പ്രശംസിക്കുകയും ഔദ്യോഗിക സമൂഹമാധ്യമങ്ങളിലൂടെ നന്ദി അറിയിക്കുകയും ചെയ്തു. "സിയറ ഒയെസ്റ്റെ മേഖലയുടെ പുനർനിർമ്മാണത്തിനായി 80,000 യൂറോ നൽകിയ മെസ്സിക്ക് നന്ദി അറിയിക്കുന്നു. അദ്ദേഹത്തിന് അർഹമായ സ്വീകരണം നൽകാൻ മാഡ്രിഡിലെ ജനങ്ങൾ കാത്തിരിക്കുകയാണ്." - ഇസബെൽ ഡയസ് അയൂസോ
ദുരിതബാധിത പ്രദേശങ്ങളിൽ ഏറ്റവും ആവശ്യമായ രീതിയിൽ ഫണ്ട് വിനിയോഗിക്കാൻ മെസ്സിയുടെ പ്രതിനിധികൾ മാഡ്രിഡ് ഭരണകൂടവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദുരിതത്തിൽ നിന്ന് കരകയറാൻ പാടുപെട്ട് സിയറ ഒയെസ്റ്റെ ആഴ്ചകളോളം നീണ്ടുനിന്ന കാട്ടുതീ ഏറെക്കുറെ നിയന്ത്രണവിധേയമായെങ്കിലും, മേഖല സാധാരണ നിലയിലാകാൻ ഇനിയും ഏറെ സമയമെടുക്കും. ആയിരക്കണക്കിന് ഹെക്ടർ വനഭൂമിയും നിരവധി വീടുകളും അടിസ്ഥാന സൗകര്യങ്ങളും അഗ്നിക്കിരയായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
