കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽ കെ മുരളീധരന് സ്വീകരണം നൽകിയ സംഭവത്തിൽ രോഗികൾക്കുണ്ടായ ബുദ്ധിമുട്ടിൽ ആരോഗ്യ മന്ത്രി നിലപാട് പറയണമെന്നാവിശ്യപ്പെട്ട് ഡിവൈഎഫ്ഐ.
ഇന്നലെയാണ് ആശുപത്രി സന്ദർശിച്ച ആരോഗ്യ മന്ത്രിയെ എൻജിഒ അസോസിയേഷൻ കൊടി പിടിച്ച് മുദ്രാവാക്യം മുഴക്കി സ്വകരിച്ചത്. ആശുപത്രികളിൽ കൊടി പിടിച്ചുള്ള രാഷ്ട്രീയ പ്രചരണം പാടില്ലെന്ന മന്ത്രിയുടെ താക്കീത് നിലനിൽക്കെയാണ് ആരോഗ്യ മന്ത്രി തന്നെ സ്വീകരണം ഏറ്റുവാങ്ങിയത്.
ഡിവൈഎഫ്ഐ പൊതിച്ചോർ നൽകുന്നതിനെതിരെ ഉടവാൾ എടുത്തയാളാണ് കെ മുരളീധരൻ. അതേ മുരളീധരൻ സ്വന്തം പരിവാരങ്ങളെ കൊണ്ട് ആശുപത്രിക്ക് ഉള്ളിൽ മുദ്രാവാക്യം വിളിപ്പിച്ച് പുളകം കൊണ്ടു. രോഗികൾക്കിടയിൽ മുദ്രാവാക്യം കേൾക്കണമെന്ന് ആഗ്രഹിച്ചത് മന്ത്രിയുടെ അല്പത്തരം ആണെന്ന് ഡിവൈഎഫ്ഐ വിമർശിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
