പരിക്ക് ഭേദമാകാത്തതിനാൽ ജസ്പ്രീത് ബുംറ ശ്രീലങ്കയിലേക്കില്ല

AUGUST 3, 2026, 4:02 AM

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയായി ജസ്പ്രീത് ബുംറയുടെ പിന്മാറ്റം. കാൽമുട്ടിലെ പരിക്കിനെത്തുടർന്ന് താരം പരമ്പരയിൽ നിന്ന് പൂർണമായി പുറത്തായി. ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റർ ഓഫ് എക്‌സലൻസിൽ ചികിത്സ തേടിയിട്ടും ബുംറ പൂർണ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു. ഫിറ്റ്‌നസ് ടെസ്റ്റുകൾ വിജയിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, ഇടത് കാൽമുട്ടിൽ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് താരത്തെ ഒഴിവാക്കാൻ ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു. ധൃതിപ്പെട്ട് കളിപ്പിച്ച് പരിക്ക് വഷളാക്കേണ്ടതില്ലെന്നാണ് മാനേജ്‌മെന്റിന്റെ തീരുമാനം.

കാർഡിഫിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യുന്നതിനിടയാണ് 32കാരനായ ബുംറയ്ക്ക് ഇടത് കാൽമുട്ടിന് പരിക്കേറ്റത്. തുടർന്ന് ലണ്ടനിലെ ലോർഡ്‌സിൽ നടന്ന മൂന്നാം ഏകദിനവും താരത്തിന് നഷ്ടമായിരുന്നു. കൊളംബോയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിലെങ്കിലും അദ്ദേഹത്തെ ലഭ്യമാക്കാൻ ആലോചിച്ചിരുന്നെങ്കിലും, പരിക്കിൽ നിന്നുള്ള മോചനം വൈകിയതോടെ പരമ്പരയിലെ താരത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷകൾ പൂർണ്ണമായും അവസാനിച്ചു. ശ്രീലങ്കയിലേക്ക് പുറപ്പെടുന്നതിനായി മുംബൈയിൽ ടീം ഒത്തുകൂടിയപ്പോൾ ബുംറ ഒപ്പമുണ്ടായിരുന്നില്ല.

ഓഗസ്റ്റ് 15ന് ഗാലെയിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. തുടർന്ന് ഓഗസ്റ്റ് 23ന് കൊളംബോയിൽ രണ്ടാം ടെസ്റ്റും നടക്കും. ശുഭ്മാൻ ഗിൽ നയിക്കുന്ന ഇന്ത്യൻ ടീം നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. 2027ലെ ഫൈനൽ ബെർത്ത് ലക്ഷ്യമിടുന്ന ഇന്ത്യക്ക് ഈ പരമ്പര അതിനിർണായകമാണ്. ബുംറയുടെ അഭാവം ഇന്ത്യൻ ടീമിന്റെ ഒരുക്കങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതിനകം നിരവധി താരങ്ങളുടെ പരിക്ക് ടീമിനെ അലട്ടുന്നുണ്ട്. ഹർഷിത് റാണ ഹാംസ്ട്രിംഗ് പരിക്കിനെത്തുടർന്നും, നിതീഷ് കുമാർ റെഡ്ഡി തുടയിലെ പരിക്കിനെത്തുടർന്നും പുറത്താണ്. കൂടാതെ വാഷിംഗ്ടൺ സുന്ദറിനും ആകാശ് ദീപിനും ആദ്യ ടെസ്റ്റ് നഷ്ടമാകും. സുന്ദറിന് പകരമായി ഓഫ് സ്പിൻ ഓൾറൗണ്ടർ സാരംഗ് ജെയ്‌നെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam