ടിബറ്റില്‍ ശക്തമായ ഭൂചലനം: 16 മരണം; വന്‍ നാശനഷ്ടം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

OCTOBER 22, 2026, 8:58 PM

ലാസ: ടിബറ്റിലെ പര്‍വതമേഖലയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ വന്‍ നാശനഷ്ടം. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനത്തില്‍ ഇതുവരെ 16 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

വ്യാഴാഴ്ച രാത്രി 10:33-ഓടെയാണ് ദുരന്തമുണ്ടായത്. നാഗ്ചുവിന് ഏകദേശം 190 കിലോമീറ്റര്‍ കിഴക്ക്-വടക്കുകിഴക്കായും തലസ്ഥാനമായ ലാസയ്ക്ക് 390 കിലോമീറ്റര്‍ വടക്കുകിഴക്കായും സ്ഥിതി ചെയ്യുന്ന ബാചിങ് കൗണ്ടിയിലെ മാരു ടൗണ്‍ഷിപ്പാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്റെ ആഘാതത്തില്‍ മുന്നൂറിലധികം വീടുകളും കെട്ടിടങ്ങളും തകര്‍ന്നു വീണിട്ടുണ്ട്. പലയിടത്തും വൈദ്യുതി, ടെലികോം ബന്ധങ്ങള്‍ പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ രണ്ടാം ഘട്ട അടിയന്തിര ദുരന്തനിവാരണ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

ചൈനീസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രത്തിന്റെയും യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെയും റിപ്പോര്‍ട്ട് അനുസരിച്ച് ഭൂകമ്പം ഉപരിതലത്തോട് ചേര്‍ന്ന് 10 കിലോമീറ്റര്‍ മാത്രം ആഴത്തിലാണ് രൂപപ്പെട്ടത്. ഇതാണ് നാശനഷ്ടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചത്. സൈന്യത്തിന്റെയും തദ്ദേശീയ ദുരന്തനിവാരണ സേനകളുടെയും നേതൃത്വത്തില്‍ ബാധിത പ്രദേശങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി താല്‍ക്കാലിക പുനരധിവാസ ക്യാമ്പുകളും ടെന്റുകളും സജ്ജമാക്കിയിട്ടുണ്ട്.

ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാമെന്ന് പ്രാദേശിക ഭരണകൂടം ആശങ്ക പ്രകടിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam