ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് ജംഷേദ്പുർ എഫ്.സി.യെ പിൻവലിക്കാനുള്ള തീരുമാനത്തിൽ നിന്ന് ടാറ്റ ഗ്രൂപ്പ് പിന്മാറണമെന്ന് അഭ്യർത്ഥിച്ച് മുൻ ഇന്ത്യൻ ക്യാപ്ടൻ സുനിൽ ഛേത്രി. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വൈകാരിക കുറിപ്പിലൂടെയാണ് താരം തന്റെ ആശങ്കയും അപേക്ഷയും അറിയിച്ചത്.
ജംഷേദ്പുർ എഫ്.സിയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് ഛേത്രി പറഞ്ഞു. ഈ തീരുമാനം നടപ്പിലായാൽ നിരവധി കളിക്കാർക്കും ജീവനക്കാർക്കും കരിയർ നഷ്ടപ്പെടും. അതിലുപരി ഇന്ത്യൻ ഫുട്‌ബോളിൽ ടാറ്റ ഗ്രൂപ്പിന്റെ സാന്നിധ്യം ഇല്ലാതാകുന്നത് രാജ്യത്തെ ഫുട്‌ബോളിന് വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിസിനസ് കാഴ്ചപ്പാടിൽ ഇതൊരു യുക്തിപരമായ തീരുമാനമായിരിക്കാമെങ്കിലും, തീരുമാനമെടുക്കുന്നവർ ഹൃദയത്തോട് ചോദിച്ച് ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇന്ത്യൻ ഫുട്‌ബോളിന് നിലവിൽ ഏറ്റവും ആവശ്യമുള്ള പിന്തുണയാണ് ടാറ്റ ഗ്രൂപ്പിൽ നിന്ന് വേണ്ടതെന്നും ഛേത്രി കൂട്ടിച്ചേർത്തു. ഐ.എസ്.എൽ ഷീൽഡ് നേടിയിട്ടുള്ള ജംഷേദ്പുർ എഫ്.സി ലീഗിൽനിന്ന് പിൻമാറുന്നതോടെ ടൂർണമെന്റിലെ ടീമുകളുടെ എണ്ണം 13 ആയി കുറയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
