ബുംറയ്ക്ക് പകരം ആഖിബ് നബി ഇന്ത്യൻ ടീമിൽ

AUGUST 4, 2026, 3:56 AM

ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുമുമ്പ് പരിക്കേറ്റ് പുറത്തായ പേസർ ജസ്പ്രീത് ബുംറക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. ബുംറയ്ക്ക് പകരക്കാരനായി ജമ്മു കശ്മീർ പേസർ ആഖിബ് നബിയെ ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റി ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ ഉൾപ്പെടുത്തി.

ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരമായ ആഖിബിന് ആദ്യമായാണ് ടെസ്റ്റ് ടീമിൽ ഇടം ലഭിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ ഇടത് കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് ബുംറ പൂർണമായി മുക്തനാകാത്ത സാഹചര്യത്തിലാണ് ബി.സി.സി.ഐ പകരക്കാരനായി ആഖിബിനെ പ്രഖ്യാപിച്ചത്.

കശ്മീരിലെ ബാരമുള്ള സ്വദേശിയായ 29കാരൻ ആഖിബ് നബി, പർവേസ് റസൂലിനും ഉമ്രാൻ മാലിക്കിനും ശേഷം ഇന്ത്യൻ സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ ജമ്മു കശ്മീർ താരമാണ്. കഴിഞ്ഞ രണ്ട് രഞ്ജി ട്രോഫി സീസണുകളിലായി 104 വിക്കറ്റുകളാണ് ആഖിബ് എറിഞ്ഞിട്ടത്.

vachakam
vachakam
vachakam

കഴിഞ്ഞ സീസണിൽ കശ്മീരിന് ആദ്യ രഞ്ജി കിരീടം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആഖിബ് 60 വിക്കറ്റുകൾ വീഴ്ത്തി സീസണിലെ വിക്കറ്റ് വേട്ടയിലും ഒന്നാമനായിരുന്നു. വാലറ്റത്ത് റൺസ് കണ്ടെത്താനും വിക്കറ്റ് വീഴ്ത്താനും സാധിക്കുന്ന മികച്ച ഓൾറൗണ്ട് മികവ് താരത്തിനുണ്ട്.

കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ബെംഗളൂരുവിലെ സെന്റർ ഓഫ് എക്‌സലൻസിൽ സ്‌പോർട്‌സ് സയൻസ് ടീമിന്റെ നിരീക്ഷണത്തിലാണ് നിലവിൽ ബുംറ. വരാനിരിക്കുന്ന പ്രധാന പരമ്പരകൾ കണക്കിലെടുത്ത് ബുംറയെ ധൃതിപിടിച്ച് കളത്തിലിറക്കേണ്ടതില്ലെന്നാണ് ബി.സി.സി.ഐ തീരുമാനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam