ആകാശച്ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനം; 12 പേർക്ക് പരിക്ക്, ഡിജിസിഎ അന്വേഷണം തുടങ്ങി

AUGUST 4, 2026, 5:07 AM

ഡൽഹി: മോശം കാലാവസ്ഥയെ തുടർന്ന് ആകാശച്ചുഴിയിൽ (ടർബുലൻസ്) അകപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാർക്കും ജീവനക്കാർക്കും പരിക്ക്. ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ AI 2379 വിമാനത്തിലാണ് സംഭവം. ഒരു ക്രൂ അംഗത്തിനും 10 യാത്രക്കാർക്കും നിസാര പരിക്കേറ്റതായി അധികൃതർ അറിയിച്ചു. പിന്നീട് പുറത്തുവിട്ട വിവരമനുസരിച്ച് പരിക്കേറ്റവരിൽ രണ്ട് ക്രൂ അംഗങ്ങളും ഉൾപ്പെടുന്നു.

രാവിലെ 11 മണിയോടെ വിമാനം ഡൽഹി വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്തിൽ ആകെ 134 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) സമഗ്ര അന്വേഷണം ആരംഭിച്ചു. ശക്തമായ ടർബുലൻസിനെ തുടർന്ന് വിമാനത്തിന്റെ ഉൾവശത്ത് ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്.

vachakam
vachakam
vachakam

വിമാനം ഇറങ്ങിയ ഉടൻ പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് 10 യാത്രക്കാരെയും രണ്ട് ക്രൂ അംഗങ്ങളെയും വിമാനത്താവളത്തിലെ മേദാന്ത മെഡിക്കൽ സെന്ററിലേക്ക് മാറ്റി.

യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. പരിക്കേറ്റ എല്ലാവർക്കും ആവശ്യമായ ചികിത്സയും സഹായവും ഉറപ്പാക്കുമെന്നും, സംഭവത്തിൽ നടക്കുന്ന അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam