ലോക ഫുട്‌ബോളിലെ പകരം വെക്കാനില്ലാത്ത ഇതിഹാസമാണ് ലയണൽ മെസി. തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീടമെന്ന മോഹത്തോടെ ഇറങ്ങിയ മെസിയുടെ അർജന്റീനക്ക് ഇത്തവണ ഫൈനലിൽ സ്‌പെയിനോട് തോൽക്കേണ്ടി വന്നു.
ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്‌പെയിനോട് അർജന്റീന തലകുനിച്ചത്. ഇതിന് പിന്നാലെ വികാരഭരിതനായി ലയണൽ മെസി കരയുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലാവുകയും ചെയ്തതാണ്.
മെസി തന്റെ അവസാന ലോകകപ്പിനാണ് ഇറങ്ങിയിരിക്കുന്നതെന്നും ഇനിയൊരു ലോകകപ്പ് കളിക്കാനുണ്ടാവില്ലെന്നും 39കാരനായ അദ്ദേഹം വിരമിക്കൽ പ്രഖ്യാപിക്കുമെന്നുമാണ് പൊതുവേയുണ്ടായിരുന്ന വിലയിരുത്തൽ. എന്നാൽ ഇപ്പോഴിതാ മെസി വിരമിക്കൽ ഉടൻ നടത്തിയേക്കില്ലെന്നാണ് വിവരം. ലഭിക്കുന്ന സൂചനകൾ പ്രകാരം 2028ലെ കോപ്പാ അമേരിക്കയിൽ കളിക്കാനാണ് മെസി ഉപ്പോൾ പദ്ധതിയിടുന്നത്.
സ്പാനിഷ് പത്രമായ മാർക്കയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. 39-ാം വയസിലും കിടിലൻ പ്രകടനത്തോടെ മെസി മികവ് കാട്ടിയിരുന്നു. ഇക്കഴിഞ്ഞ ലോകകപ്പിൽ എട്ട് ഗോളും നാല് അസിസ്റ്റുമായി മെസി കിടിലൻ പ്രകടനമാണ് കാഴ്ചവെച്ചത്.
അതുകൊണ്ടുതന്നെ മെസി ഇപ്പോൾ വിരമിക്കേണ്ട കാര്യമില്ലെന്നാണ് ടീം വിലയിരുത്തുന്നത്. കൂടാതെ ഇന്റർ മയാമിക്കൊപ്പവും മെസി കളി തുടരുന്നുണ്ട്. അതുകൊണ്ടുതന്നെ അർജന്റീനക്കൊപ്പവും മെസി കളിക്കണമെന്നാണ് ആരാധകരും ആഗ്രഹിക്കുന്നത്. 2028ലെ കോപ്പാ അമേരിക്ക കളിക്കുക മെസിയെ സംബന്ധിച്ച് അത്ര വെല്ലുവിളിയാവില്ല. 39കാരനായ താരത്തിന് അടുത്ത കോപ്പാ അമേരിക്ക കളിക്കുമ്പോൾ 41 വയസാവും പ്രായം. രണ്ട് വർഷംകൊണ്ട് പല മാറ്റവും കരിയറിൽ സംഭവിച്ചേക്കാം.
എന്നാൽ നിലവിലെ ഫോമിൽ മെസിക്ക് അടുത്ത കോപ്പാ അമേരിക്ക കളിക്കുക പ്രയാസമായിരിക്കില്ല. ഫിറ്റ്‌നസ് നിലവാരത്തിൽ ഇപ്പോഴും മെസി ഉയർന്ന് തന്നെയാണ് നിൽക്കുന്നത്. അതുകൊണ്ടുതന്നെ മെസിക്ക് അടുത്ത കോപ്പാ അമേരിക്ക കളിക്കാനായേക്കും. ഇതിലും മികവ് കാട്ടാനായാൽ 2030ലെ ഫുട്‌ബോൾ ലോകകപ്പും കളിക്കാൻ മെസി തയ്യാറായേക്കും. എന്നാൽ മെസിയെ സംബന്ധിച്ച് അടുത്ത ലോകകപ്പ് കളിക്കുകയെന്നത് വ്യക്തിപരമായി അൽപ്പം പ്രയാസമായി മാറിയേക്കും.
ഇത്തവണത്തെ ബാലൻ ദ്യോറിന്റെ ചുരുക്കപ്പട്ടികയിൽ മെസിയും ഉൾപ്പെട്ടിട്ടുണ്ട്. എന്തായാലും ഇന്റർ മയാമിക്കൊപ്പം കളി തുടരാൻ മെസി തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അർജന്റീനക്കൊപ്പവും മെസി മുന്നോട്ട് പോകുമോയെന്ന് കാത്തിരുന്ന് കാണാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
