അന്റോണിയോ റൂഡിഗറിനും ജൂഡ് ബെല്ലിങ്ഹാമിനുമെതിരെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ചെന്ന ഗുരുതര ആരോപണം

NOVEMBER 10, 2026, 7:52 AM

വലൻസിയക്കെതിരെ 3-0ന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയിട്ടും വിവാദത്തിൽപ്പെട്ട് റയൽ മാഡ്രിഡ്.

മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചതിന് പിന്നാലെ ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ റയൽ താരങ്ങൾ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ചെന്ന ആരോപണമാണ് സ്പാനിഷ് ഫുട്‌ബോൾ ലോകത്ത് ചർച്ചയാകുന്നത്. പ്രതിരോധ താരം അന്റോണിയോ റൂഡിഗറിനും ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാമിനുമെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. സ്പാനിഷ് മാധ്യമപ്രവർത്തകൻ നാച്ചോ സാഞ്ചസാണ് സംഭവം പുറത്തുകൊണ്ടുവന്നത്.

ടണലിൽവെച്ച് റൂഡിഗറും ബെല്ലിങ്ഹാമും രണ്ട് സുരക്ഷാ ജീവനക്കാരെ മുഖത്തടിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. നവംബർ 7ന് നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. പിന്നാലെ താരങ്ങൾ ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് സംഘർഷം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ക്യാമറകളുടെ ശ്രദ്ധയിൽപ്പെടാതെയായിരുന്നു സംഭവമെന്നും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

vachakam
vachakam
vachakam

ബെല്ലിങ്ഹാമും എഡർ മിലിറ്റോയും ടണലിലേക്ക് പ്രവേശിക്കുന്നതിനിടെ വലൻസിയ താരങ്ങളോട് പ്രകോപനപരമായി സംസാരിച്ചെന്നും റിപ്പോർട്ടുകളുണ്ട്. സുരക്ഷാ ജീവനക്കാർ ഇക്കാര്യങ്ങൾ റഫറിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും നാച്ചോ സാഞ്ചസ് അവകാശപ്പെടുന്നു. എന്നാൽ മത്സരത്തിന് പിന്നാലെ പുറത്തുവന്ന ഔദ്യോഗിക റഫറി റിപ്പോർട്ടിൽ കാര്യങ്ങൾ മറ്റൊരു രീതിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വലൻസിയയുടെ സ്‌പോർട്ടിങ് ഡയറക്ടർ ബ്രൗലിയോ വാസ്‌ക്വസ് രോഷത്തോടെ റഫറിയെയും അസിസ്റ്റന്റിനെയും സമീപിച്ചതും തുടർന്ന് പോലീസ് ഇടപെട്ടതുമാണ് റിപ്പോർട്ടിലുള്ളത്.

റൂഡിഗറോ ബെല്ലിങ്ഹാമോ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ചതായി ഔദ്യോഗിക റിപ്പോർട്ടിൽ പരാമർശമില്ല. സുരക്ഷാ ജീവനക്കാർ ഇക്കാര്യം റഫറിയെ അറിയിച്ചെന്ന മാധ്യമ റിപ്പോർട്ടും ഔദ്യോഗിക രേഖകളും തമ്മിൽ വ്യത്യാസമുണ്ട്. അതിനാൽ തന്നെ സംഭവത്തിൽ ഉയർന്ന ആരോപണങ്ങൾ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

അതേസമയം, വിഷയത്തിൽ കൂടുതൽ അന്വേഷണം ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മൈതാനത്തെ തകർപ്പൻ വിജയത്തിന് പിന്നാലെ റയൽ മാഡ്രിഡിനെ വിവാദത്തിലാക്കിയ സംഭവത്തിൽ ഔദ്യോഗിക വിശദീകരണം എന്താകുമെന്നാണ് ഇനി ഫുട്‌ബോൾ ആരാധകർ ഉറ്റുനോക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam