ഐ.പി.എൽ 2027 സീസണിനു മുമ്പായുള്ള ട്രേഡിംഗിൽ ഋഷഭ് പന്തിനെ ലഖ്‌നോ സൂപ്പർ ജയന്റ്‌സ് ഒഴിവാക്കി. പഴയ ക്ലബ്ബായ ഡൽഹി ക്യാപ്പിറ്റൽസിലേക്ക് പന്ത് തിരിച്ചെത്തി. 15 കോടി രൂപയ്ക്കാണ് ഈ കൈമാറ്റം. അതേസമയം, സ്പിന്നർ കുൽദീപ് യാദവ് ഡൽഹി ക്യാപ്പിറ്റൽസിൽ നിന്ന് 13.5 കോടി രൂപയ്ക്ക് ലഖ്‌നോ സൂപ്പർ ജയന്റ്‌സിലേക്കു ചേക്കേറി.
പേസർ ടി. നടരാജനെ അഞ്ചു കോടി രൂപയ്ക്ക് സൺറൈസേഴ്‌സ് ഹൈദരാബാദിലേക്കും ഇംഗ്ലീഷ് താരം ലിയാം ലിവിംഗ്സ്റ്റൺ ആറു കോടി രൂപയ്ക്ക് സൺറൈസിൽ നിന്ന് ചെന്നൈ സൂപ്പർ ജയന്റിസിലേക്കും ഖലീല് അഹമ്മദ് 4.8 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്‌സിൽ നിന്ന് സൺറൈസേഴ്‌സിലേക്കും നഥാൻ എല്ലിസ് രണ്ടു കോടിക്ക് സൺറൈസിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്‌സിലേക്കും കൂടുമാറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
