ന്യൂഡൽഹി: ഈമാസം തുടങ്ങുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ജഴ്‌സിയുടെ നിറം നീലയിൽ നിന്ന് കാവിയിലേക്ക് മാറ്റിയത് വിവാദമാക്കേണ്ടകാര്യമില്ലെന്ന് മുൻ ഇന്ത്യൻ ഗോൾകീപ്പർ പി.ആർ ശ്രീജേഷ്.
50 വർഷത്തിന് ശേഷം ലോകകപ്പ് നേടുന്നതിലാണ് ടീം ശ്രദ്ധിക്കേണ്ടതെന്നും ആ സമയത്ത് ജഴ്‌സിമാറ്റം ചർച്ചയാക്കി വിവാദം സൃഷ്ടിക്കുന്നത് നല്ലതല്ലെന്നും ശ്രീജേഷ് പറഞ്ഞു. 2014,2018 ലോകകപ്പ് വേളകളിലും ജഴ്‌സിയുടെ നിറം നീലയിൽ നിന്ന് മാറ്റിയിട്ടുണ്ടെന്നും ശ്രീജേഷ് ചൂണ്ടിക്കാട്ടി.
കളിക്കുന്ന പ്രതലത്തിന്റെ നിറം നീലയാക്കിയിട്ട് 14 വർഷമായി. ഇപ്പോൾ ജഴ്‌സി നിറം മാറ്റിയതിന് ആ കാരണം പറയുന്നത് എന്തിനെന്ന് തനിക്കറിയില്ലെന്നും ശ്രീജേഷ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
