2026-ലെ ഫോർമുല വൺ സീസൺ ഖത്തറിലും അബുദാബിയിലുമായി തന്നെ പൂർത്തിയാക്കാൻ തീരുമാനം. ഇറാൻ യുദ്ധത്തെത്തുടർന്ന് എഫ് വൺ കലണ്ടറിൽ മാറ്റങ്ങൾ വരുത്തേണ്ടിവന്നതാണ് മത്സരങ്ങളുടെ കാര്യത്തിൽ അനിശ്ചിതത്വം സൃഷ്ടിച്ചത്. ഇതിന്റെ ഭാഗമായി ബഹ്‌റൈൻ ഗ്രാൻപ്രീ മലേഷ്യയിലേക്ക് മാറ്റുകയും സൗദി അറേബ്യൻ ഗ്രാൻപ്രീ റദ്ദാക്കുകയും ചെയ്തിരുന്നു.
സീസണിലെ അവസാന മത്സരങ്ങൾക്കായി ഇറ്റലിയിലെ ഇമോല സർക്യൂട്ടിനെ ബാക്കപ്പ് വേദിയായി പരിഗണിച്ചിരുന്നെങ്കിലും, അത് ഉപേക്ഷിച്ചതായി ഫോർമുല വൺ, ഇമോല അധികൃതരെയും ടീമുകളെയും അറിയിച്ചു.
തുടർന്ന് സുരക്ഷാ ആശങ്കകളെ മുൻനിർത്തിയാണ് ഇറ്റലിയിലെ ഇമോല സർക്യൂട്ടിൽ പകരമായി മത്സരം നടത്താനുള്ള പ്രാഥമിക ക്രമീകരണങ്ങൾ എഫ്1 ആരംഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ തീരുമാനം എടുക്കേണ്ട സമയം അടുത്തെത്തിയതോടെ ഇമോലയിലെ മത്സരങ്ങളുടെ ആവശ്യം വരില്ലെന്ന് സംഘാടകർ വ്യക്തമാക്കുകയായിരുന്നു. നിലവിലുള്ള ഷെഡ്യൂളുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തെ 11 ടീമുകളും പിന്തുണ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
