മുംബൈ വിട്ട് ഹാര്‍ദിക് പാണ്ഡ്യ, ഇനി പഞ്ചാബിനൊപ്പം

NOVEMBER 11, 2026, 2:47 AM

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ താരം കൈമാറ്റങ്ങളിലൊന്നിലൂടെ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പഞ്ചാബ് കിങ്‌സിലേക്കും, പഞ്ചാബ് പേസര്‍ അര്‍ഷ്ദീപ് സിങ് മുംബൈ ഇന്ത്യന്‍സിലേക്കും കൂടുമാറി. 

ഹാര്‍ദിക്കിനും അര്‍ഷ്ദീപിനും 18 കോടി രൂപയാണ് പ്രതിഫലമെന്നതിനാല്‍ മറ്റ് അധിക പണമടവുകള്‍ ഒന്നുമില്ലാതെ നേരിട്ടുള്ള ട്രേഡിലൂടെയാണ് കളിക്കാരെ കൈമാറിയത്. അര്‍ഷ്ദീപിനൊപ്പം മലയാളി താരം വിഷ്ണു വിനോദിനെയും മുംബൈക്ക് കൈമാറുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ട്രേഡില്‍ അര്‍ഷ്ദീപിനെ മാത്രമാണ് വിട്ടുകൊടുത്തത് എന്നതിനാല്‍ വിഷ്ണു വിനോദ് പഞ്ചാബിനൊപ്പം തുടരും. കഴിഞ്ഞ സീസണില്‍ പഞ്ചാബ് അര്‍ഷ്ദീപിനെ 18 കോടി രൂപയ്ക്കാണ് നിലനിര്‍ത്തിയത്. മുംബൈ ഇന്ത്യന്‍സില്‍ ഹാര്‍ദിക്കിന്റെ പ്രതിഫലം16.35 കോടി രൂപയായിരുന്നു . 

മുംബൈ ഇന്ത്യന്‍സിലുള്ള ഹാര്‍ദിക്കിന്റെ രണ്ടാമൂഴത്തിനും ഇതോടെ അവസാനമായി. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മുംബൈയിലേക്ക് തിരികെ എത്തിയ ഹാര്‍ദിക്കിന് ആരാധകരുടെ പിന്തുണ നേടാന്‍ സാധിച്ചിരുന്നില്ല.

vachakam
vachakam
vachakam

രോഹിത് ശര്‍മയില്‍ നിന്ന് നായകസ്ഥാനം ഏറ്റെടുത്തത് ആരാധകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ടീമിന്റെ പ്രകടനത്തെ ബാധിക്കുകയും ചെയ്തിരുന്നു. ഹാര്‍ദിക്കിന്റെ നേതൃത്വത്തില്‍ മത്സരിച്ച മൂന്ന് സീസണുകളില്‍ രണ്ടിലും മുംബൈ പട്ടികയിലെ അവസാന സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam