ഐഒഎ തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് പി ടി ഉഷ

NOVEMBER 11, 2026, 2:49 AM

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലേക്കുള്ള (ഐ.ഒ.എ) എസ്.ഓ.എം തെരഞ്ഞെടുപ്പിൽ ഗുരുതരമായ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി ആരോപിച്ച് പ്രസിഡന്റ് പി.ടി. ഉഷ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് (ഐ.ഒ.സി) കത്തയച്ചു. തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന വരണാധികാരി സഞ്ജയ് കെ. ശ്രീവാസ്തവ നിഷ്പക്ഷത പുലർത്തിയില്ലെന്നും നടപടികളിൽ പൂർണ്ണമായും പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചതെന്നും ഉഷ ഐ.ഒ.സി പ്രസിഡന്റ് കിർസ്റ്റി കോവെൻട്രിക്ക് അയച്ച കത്തിൽ കുറ്റപ്പെടുത്തി. വിഷയത്തിൽ ഐ.ഒ.സിയുടെ അടിയന്തര ഇടപെടലും നിഷ്പക്ഷമായ സ്വതന്ത്ര അന്വേഷണവും വേണമെന്നാണ് ഉഷയുടെ പ്രധാന ആവശ്യം.

തെരഞ്ഞെടുപ്പിൽ മത്സരിച്ച് അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന് പിന്നാലെയാണ് ഉഷയുടെ ഈ നിർണായക നീക്കം. വ്യക്തിപരമായ തോൽവിയുടെ പേരിലല്ല, മറിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയും ഐ.ഒ.എയുടെ സ്വയംഭരണാവകാശവും സംരക്ഷിക്കാനാണ് പരാതി നൽകുന്നതെന്ന് ഉഷ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പിൽ അഞ്ജു ബോബി ജോർജും സൈന നെഹ്‌വാളും മിന്നും വിജയം നേടി.

നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോള ബാനർജി, യോഗേശ്വർ ദത്ത് എന്നിവരുടെ പേരിൽ വോട്ടർമാർക്കിടയിൽ ഒരു പ്രത്യേക പാനലിനായി വോട്ടുചോദിച്ചുകൊണ്ടുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ പ്രചരിച്ചതായി ഉഷ ആരോപിക്കുന്നു. വോട്ട് രേഖപ്പെടുത്തിയത് സ്ഥിരീകരിക്കാൻ വോട്ടർമാർക്കു മേൽ സമ്മർദ്ദമുണ്ടായെന്നും കായിക മന്ത്രാലയത്തിന്റെ അന്വേഷണം ഉന്നയിച്ച് ഭീഷണിപ്പെടുത്തിയെന്നും അവർ സൂചിപ്പിച്ചു. 

vachakam
vachakam
vachakam

ഈ വിഷയം ഐ.ഒ.സിയുടെ എത്തിക്സ് കമ്മീഷന് കൈമാറി സ്വതന്ത്ര അന്വേഷണം നടത്തണമെന്നും, 2036-ൽ ഒളിമ്പിക്സിന് വേദിയാകാൻ ശ്രമിക്കുന്ന ഇന്ത്യക്ക് കായിക ഭരണരംഗത്ത് സുതാര്യത അത്യാവശ്യമാണെന്നും അവർ ഓർമ്മിപ്പിച്ചു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam