അജിജ്യ രഹാനെക്ക് ബി.സി.സി.ഐയുടെ ഉയർന്ന സ്ലാബിലുള്ള പ്രതിമാസ പെൻഷൻ

AUGUST 2, 2026, 4:34 AM

അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ വൈസ് ക്യാപ്ടൻ അജിങ്ക്യ രഹാനെക്ക് ബി.സി.സി.ഐയുടെ ഉയർന്ന സ്ലാബിലുള്ള പ്രതിമാസ പെൻഷൻ ലഭിക്കും. ജൂലൈ 30നാണ് രഹാനെ ക്രിക്കറ്റ് കരിയറിന് തിരശ്ശീലയിട്ടത്.

2022ൽ സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായിരുന്ന സമയത്താണ് മുൻ താരങ്ങളുടെയും അംപയർമാരുടെയും പെൻഷൻ തുക ബോർഡ് പരിഷ്‌കരിച്ചത്. ബി.സി.സി.ഐയിൽ ഔദ്യോഗിക പരിശീലകനായോ ഭരണസമിതി അംഗമായോ ശമ്പളം വാങ്ങുന്ന പദവികൾ ഏറ്റെടുത്താൽ പെൻഷൻ താൽക്കാലികമായി നിർത്തിവെക്കും എന്ന നിബന്ധനയുമുണ്ട്. കളിച്ച മത്സരങ്ങളുടെ എണ്ണവും അവ ഏത് തരം മത്സരങ്ങളാണെന്നതും (ടെസ്റ്റ് അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ്) അടിസ്ഥാനമാക്കിയാണ് പെൻഷൻ തുക നിശ്ചയിക്കുന്നത്.

മുൻ താരങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തേണ്ടത് ബോർഡിന്റെ ഉത്തരവാദിത്തമാണ്. കളിമൈതാനത്തുനിന്ന് വിരമിച്ചാലും അവരെ ചേർത്തുപിടിക്കാൻ ബി.സി.സി.ഐ ബാധ്യസ്ഥരാണ്'' പെൻഷൻ തുക വർധിപ്പിച്ച് അന്ന് സൗരവ് ഗാംഗുലി പറഞ്ഞത് ഇങ്ങനെയായിരുന്നു.

vachakam
vachakam
vachakam

ഇതുപ്രകാരം ഇന്ത്യയ്ക്കായി 85 ടെസ്റ്റുകളിൽ കളിച്ച രഹാനെക്ക് പ്രതിമാസം 70,000 രൂപ പെൻഷനായി ലഭിക്കുമെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു. പഴയ തുക 50,000 രൂപയായിരുന്നു. ഇതാണ് ഇരുപതിനായിരം വർധിപ്പിച്ച് 70,000 രൂപയാക്കിയത്. ഇങ്ങനെ 15,000 മുതൽ 50,000 രൂപ വരെയാണ് 2022 വരെ പെൻഷൻ നൽകിയിരുന്നത്. ഇതാണിപ്പോൾ 30,000 മുതൽ 70,000 വരെയാക്കിയിരിക്കുന്നത്. ഇതിലെ ഉയർന്ന ക്ലാസായ 70,000 രൂപയാണ് രഹാനെക്ക് ലഭിക്കുക.

ഇന്ത്യക്കായി 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളും രഹാനെ കളിച്ചിട്ടുണ്ട്. 2020-21 ലെ ചരിത്രപ്രസിദ്ധമായ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ വിരാട് കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ച് പരമ്പര വിജയിപ്പിച്ചതാണ് രഹാനെയുടെ കരിയറിലെ ഏറ്റവും തിളക്കമാർന്ന അധ്യായം. ഭാവിയിൽ യുവതാരങ്ങളെ പരിശീലിപ്പിക്കുന്നതിലും മെന്ററിംഗിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നതായി രഹാനെ സൂചന നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam