തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ഒന്നാം ഏകദിനത്തിലെ തകർപ്പൻ സെഞ്ചുറിയോടെ ഐ.സി.സി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനോട് വീണ്ടും അടുത്ത് ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്‌ലി. മത്സരത്തിൽ 88 പന്തുകളിൽ നിന്ന് പുറത്താകാതെ 139 റൺസ് അടിച്ചുകൂട്ടിയ കോഹ്‌ലി, ഏകദിനത്തിൽ 15,000 റൺസ് തികയ്ക്കുന്ന നേട്ടവും സ്വന്തമാക്കി. കരിയറിലെ 55-ാം ഏകദിന സെഞ്ചുറിയോടെ റാങ്കിംഗിൽ ന്യൂസിലാൻഡ് താരം ഡാരിൽ മിച്ചലിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന കോഹ്‌ലി, ഗില്ലുമായുള്ള പോയിന്റ് വ്യത്യാസം 20 ആയി കുറച്ചു.
മത്സരത്തിന് മുൻപ് 801 റേറ്റിംഗ് പോയിന്റുള്ള ഗില്ലിനേക്കാൾ 34 പോയിന്റ് പിന്നിലായിരുന്നു കോഹ്‌ലി. 110 റൺസ് നേടിയ ഗിൽ തന്റെ റേറ്റിംഗ് 816 ആയി ഉയർത്തിയെങ്കിലും, 767 പോയിന്റിൽ നിന്ന് 796 പോയിന്റിലേക്ക് കുതിച്ച കോഹ്‌ലി ഇരുവരും തമ്മിലുള്ള അകലം 14 പോയിന്റായി ചുരുക്കി. 2022 ജൂലൈക്ക് ശേഷമുള്ള കോഹ്‌ലിയുടെ ഏറ്റവും ഉയർന്ന റേറ്റിംഗ് പോയിന്റാണിത്. ഏറ്റവും കൂടുതൽ നാൾ ഒന്നാം സ്ഥാനത്ത് തുടർന്ന വിവിയൻ റിച്ചാർഡ്സ്, ബ്രയാൻ ലാറ എന്നീ വിഹാസങ്ങൾക്ക് തൊട്ടുപിന്നിലായുള്ള കോഹ്‌ലി, വീണ്ടും ഒന്നാം റാങ്ക് തിരികെ പിടിക്കാനുള്ള ഒരുക്കത്തിലാണ്.
മറ്റ് പ്രകടനങ്ങളിൽ, ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ ഇംഗ്ലണ്ട് താരം ടോം ബാന്റൺ 333 പടവുകൾ കയറി 83-ാം സ്ഥാനത്തെത്തിയപ്പോൾ കുശാൽ മെൻഡിസ് തന്റെ കരിയറിലെ ഏറ്റവും ഉയർന്ന റാങ്കായ ഏഴാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലുള്ള പരമ്പരയിലെ പ്രകടനങ്ങളിലൂടെ മാത്യു ബ്രീറ്റ്സ്കെ (21-ാം റാങ്ക്), ഡേവിഡ് മില്ലർ (41-ാം റാങ്ക്), ടെംബ ബവൂമ (32-ാം റാങ്ക്) എന്നിവരും റാങ്കിംഗിൽ മുന്നേറി.
ബൗളിംഗ് റാങ്കിംഗിൽ ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജ് മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തും, തിരുവനന്തപുരത്തെ മത്സരത്തിൽ 40 റൺസിന് 4 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ കുൽദീപ് യാദവ് നാല് സ്ഥാനങ്ങൾ മുന്നേറി അഞ്ചാം സ്ഥാനത്തുമെത്തി. ഓസ്ട്രേലിയയുടെ ജോഷ് ഹേസൽവുഡ് ആദ്യ പത്തിിലേക്ക് തിരിച്ചെത്തിയപ്പോൾ ഇന്ത്യയുടെ പ്രസിദ്ധ് കൃഷ്ണ ആറ് സ്ഥാനങ്ങൾ മുന്നേറി 42-ാം റാങ്കിലെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
