അമേരിക്കൻ ടീമന്റെ മുഖ്യപരിശീലകനായി മൗറിസിയോ പൊച്ചെറ്റിനോ തുടരും

AUGUST 4, 2026, 8:46 AM

അമേരിക്കൻ പുരുഷ ഫുട്‌ബോൾ ടീമിന്റെ മുഖ്യപരിശീലകനായി മൗറിസിയോ പൊച്ചെറ്റിനോ 2030 ഫിഫ ലോകകപ്പ് വരെ തുടരും. യുഎസ് സോക്കർ ഫെഡറേഷനുമായി അർജന്റീനൻ പരിശീലകൻ പുതിയ നാല് വർഷത്തെ കരാറിൽ ഒപ്പുവെച്ചു. പൊച്ചെറ്റിനോയുടെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് യുഎസ് സോക്കർ ഫെഡറേഷൻ കരാർ ദീർഘിപ്പിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2026 ലോകകപ്പിൽ അമേരിക്ക പ്രീക്വാർട്ടറിൽ പുറത്തായതിന് മുമ്പ് തന്നെ കരാർ ചർച്ചകൾ ആരംഭിച്ചിരുന്നുവെന്നും ടൂർണമെന്റിന് ശേഷം അത് അന്തിമഘട്ടത്തിലെത്തിയതായും റിപ്പോർട്ടുകളുണ്ട്.

പുതിയ കരാറിന്റെ സാമ്പത്തിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ, മുൻ കരാറിലെ വാർഷിക 60 ലക്ഷം ഡോളർ പ്രതിഫലത്തേക്കാൾ ഉയർന്ന ശമ്പളമാണ് പൊച്ചെറ്റിനോയ്ക്ക് ലഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ. 'അമേരിക്കൻ പുരുഷ ടീമിനെ കൂടുതൽ ശക്തമാക്കാൻ വലിയ സാധ്യതയുണ്ടെന്ന് ഞങ്ങൾക്ക് വ്യക്തമായി. ലോകകപ്പിനിടെ ആരാധകരിൽ നിന്ന് ലഭിച്ച പിന്തുണ ഞങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ചു. ടീമിനെയും അമേരിക്കൻ ഫുട്‌ബോളിന്റെ ഭാവിയെയും കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങളുടെ അനുഭവസമ്പത്ത് ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നത്,' പൊച്ചെറ്റിനോ പറഞ്ഞു.

2024ലാണ് മുൻ ടോട്ടനം ഹോട്‌സ്പർ, ചെൽസി പരിശീലകനായ പൊച്ചെറ്റിനോ അമേരിക്കൻ ടീമിന്റെ ചുമതലയേറ്റത്. സ്വന്തം നാട്ടിൽ നടന്ന 2026 ലോകകപ്പിൽ അമേരിക്കയെ പ്രീക്വാർട്ടർ വരെ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ പരാഗ്വെയെ 4-1ന് തകർത്തതടക്കം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, പ്രീക്വാർട്ടറിൽ ബെൽജിയത്തോട് തോറ്റാണ് അമേരിക്ക പുറത്തായത്.

vachakam
vachakam
vachakam

ബെൽജിയത്തോടേറ്റ തോൽവിക്കുശേഷം പൊച്ചെറ്റിനോയുടെ തന്ത്രങ്ങളെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നിരുന്നാലും, യുഎസ് സോക്കർ ഫെഡറേഷൻ അദ്ദേഹത്തിൽ വിശ്വാസം തുടരുകയായിരുന്നു. ടീമിലെ നിലവാരം ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞതായി നിരവധി താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു.

2030 ലോകകപ്പിനായുള്ള ദീർഘകാല പദ്ധതികൾക്ക് നേതൃത്വം നൽകാൻ ഏറ്റവും അനുയോജ്യൻ പൊച്ചെറ്റിനോയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ കരാർ നൽകിയതെന്ന് യുഎസ് സോക്കർ ഫെഡറേഷൻ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam