മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം നൽകിയ വ്ലോഗർക്കെതിരെ പരാതി.സമൂഹമാധ്യമങ്ങളിലൂടെ മാധ്യമപ്രവർത്തകർക്കെതിരെ കൊലവിളി നടത്തിയ നിസാം എന്ന വ്ലോഗർക്കെതിരെ കേരള യൂണിയൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ്സ് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നൽകി.
സമൂഹത്തിൽ ബോധപൂർവ്വം വിദ്വേഷം പടർത്താനും മാധ്യമപ്രവർത്തകരുടെ ജീവന് ഭീഷണിയുണ്ടാക്കാനും ശ്രമിച്ച പ്രസ്തുത വ്ലോഗർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.
ദുരന്തമുഖത്ത് പ്രതികൂല സാഹചര്യങ്ങളിലും സ്വന്തം ജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് നേരെ ഇത്തരം അക്രമങ്ങൾക്ക് ആഹ്വാനം ചെയ്യുന്നത് തികച്ചും അപലപനീയവും നിയമവിരുദ്ധവുമാണെന്ന് കെയുഡബ്ല്യുജെ ചൂണ്ടിക്കാട്ടി.മാധ്യമപ്രവർത്തകരുടെ സുരക്ഷയെ ബാധിക്കുന്ന ഈ വിഷയത്തിൽ കെയുഡബ്ല്യുജെ ഭാരവാഹികൾ മലപ്പുറം എസ്പിക്ക് നേരിട്ട് പരാതി കൈമാറുകയായിരുന്നു.
മണ്ണിടിച്ചിൽ പോലെയുള്ള ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകരെ അവിടെത്തന്നെ കുഴിച്ചുമൂടണം എന്നായിരുന്നു നിസാം എന്ന വ്ലോഗറുടെ വിവാദ ആഹ്വാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
