തിരുവനന്തപുരം: പുറത്ത് പറയാൻ പറ്റാത്ത എന്ത് ഡീലാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പോയി നടത്തിയതെന്ന ചോദ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്.
ഭാര്യാപിതാവിനെ കാണാനാണ് മുഖ്യമന്ത്രി ഹെലികോപ്ടറിൽ പോയത്. ഓരോരോ കളവ് പറഞ്ഞ് യഥാർഥ വസ്തുത മറച്ചുവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ഔദ്യോഗിക രേഖയിലും മുഖ്യമന്ത്രി ആരേയും കണ്ട വിവരം ഇല്ലെന്നും ഗോവിന്ദൻ ആരോപിച്ചു.
പിണറായി പാർട്ടി സമ്മേളനത്തിന് ഹെലികോപ്റ്ററിൽ പോയെന്ന ആക്ഷേപത്തിനും അദ്ദേഹം മറുപടി നൽകിയിരുന്നു. 2017 ലാണ് സംഭവം. തൃശൂരിലായിരുന്നു അന്ന് പിണറായി വിജയൻ. ഓഖി കേന്ദ്ര സംഘത്തെ അടിയന്തരമായി കാണാൻ തിരുവനന്തപുരത്തേക്ക് വരികയാണ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സിപി ജോണിന്റെ പ്രസ്താവനക്കെതിരെയും എം.വി. ഗോവിന്ദൻ പ്രതികരിച്ചിരുന്നു.സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത ഒരാളെയും കേരളം അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.സി.പി. ജോൺ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു. ജനങ്ങളുടെ പണം കൊണ്ട് നടത്തുന്ന പദ്ധതിയെന്ന് മറക്കരുതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
