ഔദ്യോഗിക വാഹനം വരാന്‍ വൈകി; ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത് സുരേഷ് ഗോപി

AUGUST 8, 2026, 4:34 AM

ആലപ്പുഴ: ഔദ്യോഗിക വാഹനം വരാന്‍ വൈകിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 

ആലപ്പുഴ നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൻറെ ഉദ്ഘാടനത്തിന് ശേഷമാണ് ഓട്ടോറിക്ഷയിൽ മടങ്ങിയത്. ഉദ്ഘാടനം കഴിഞ്ഞ് പുറത്തെത്തിയ സുരേഷ് ഗോപി ഔദ്യോഗിക വാഹനം കാണാത്തതിനെ തുടർന്ന് സ്റ്റാൻഡിൽ കണ്ട ഓട്ടോ പിടിച്ച് താമസസ്ഥലത്തേക്ക് പോവുകയായിരുന്നു.

സുരക്ഷാ ജീവനക്കാര്‍ മറ്റൊരു കാര്‍ സജ്ജീകരിക്കാം എന്ന് പറഞ്ഞെങ്കിലും സുരേഷ് ഗോപി കൂട്ടാക്കിയില്ല. തുടർന്ന്, രണ്ട് പൊലീസ് ജീപ്പുകളുടെ അകമ്പടിയിലാണ് ഓട്ടോറിക്ഷ സുരേഷ് ഗോപിയുമായി യാത്ര ചെയ്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam