ട്രെയിനിൽ സീറ്റിനെച്ചൊല്ലി തർക്കം; സ്ത്രീയെ മർദിച്ച യുവാവ് അറസ്റ്റിൽ

AUGUST 8, 2026, 4:13 AM

മുംബൈ: ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സ്ത്രീയെ മർദിച്ച യുവാവ് അറസ്റ്റിൽ. മുഹമ്മദ് റിസ്വാൻ അൻസാരി(36) എന്നയാളെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ ഹാർബർ ലൈൻ പാതയിൽ സർവീസ് നടത്തുന്ന ലോക്കൽ ട്രെയിനിലാണ് സംഭവം നടന്നത്.സീറ്റിനെച്ചൊല്ലി സ്ത്രീയും പ്രതിയും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു.ഇതിനിടെയാണ് യുവാവ് സ്ത്രീയെ കൈകൊണ്ട് മർദിച്ചത്. പിന്നാലെ ഇയാൾ ധരിച്ചിരുന്ന ബെൽറ്റ് ഊരുകയും ബെൽറ്റ് കൊണ്ട് അടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്ത്രീയ്ക്ക് നേരേ അസഭ്യവർഷവും നടത്തി. 

സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഇതേ കോച്ചിലുണ്ടായിരുന്ന മറ്റൊരാളാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത്.സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് റെയിൽവേ പൊലീസ് വിഷയത്തിൽ അന്വേഷണം നടത്തിയത്. തുടർന്ന് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam