ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധി കാരണം അടുത്ത സീസൺ മുതൽ ഐ.എസ്.എല്ലിൽ നിന്ന് പിന്മാറുകയാണെന്ന തീരുമാനം പിൻവലിക്കണമെന്ന് ജംഷഡ്പുർ എഫ്.സിയോട് ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ അഭ്യർത്ഥിച്ചു. തീരുമാനം പിൻവലിക്കാൻ ഈമാസം 12 വരെ സമയം നൽകുമെന്നും ഇന്നലെ ചേർന്ന ഐ.ഐ.എഫ്.എഫ് എക്‌സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു.
ടാറ്റ സ്റ്റീലിന്റെ ഉടമസഥതയിലുള്ള ജംഷഡ്പുർ എഫ്.സി മുൻ ഐ.എസ്.എൽ ചാമ്പ്യൻസാണ്. പല സീസണുകളിലായി നഷ്ടത്തിലായതോടെയാണ് ക്‌ളബ് ഡയറക്ടർ ബോർഡ് കടുത്ത തീരുമാനമെടുത്തത്. 2017ലാണ് ടാറ്റ സ്റ്റീൽ ജംഷഡ്പുർ ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയത്.
ഈ സീസൺ മുതൽ ഐ.എസ്.എല്ലിന്റെ നടത്തിപ്പിന്റെ 90 ശതമാനവും ഫ്രാഞ്ചൈസികൾക്കാണ്. ഫുട്‌ബോൾ ഫെഡറേഷന് 10 ശതമാനം ഓഹരിമാത്രമാണുള്ളത്. ഇതോടെയാണ് ജംഷഡ്പുർ ലീഗ് ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ക്‌ളബ് തീരുമാനം മാറ്റണമെന്ന് മുൻ ഇന്ത്യൻ നായകൻ സുനിൽ ഛെത്രി അടക്കമുള്ളവരും അഭ്യർത്ഥിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
