കണ്ണൂർ: റെഡ് അലർട്ട് പ്രഖ്യാപിച്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കനത്ത മഴ തുടരുന്നതിനിടെ കണ്ണൂർ ആലക്കോട് താളിപ്പാറയിൽ വീണ്ടും ഉരുൾപൊട്ടൽ. സംഭവത്തെ തുടർന്ന് രണ്ട് കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പ്രദേശത്തെ മറ്റ് കുടുംബങ്ങളോടും ജാഗ്രത പാലിച്ച് മാറി താമസിക്കാൻ അധികൃതർ നിർദേശം നൽകി.
പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഉരുൾപൊട്ടലിനെ തുടർന്ന് കാർത്തികപുരത്ത് റോഡിലേക്ക് ഉരുളൻകല്ലുകൾ വീണതോടെ ഗതാഗതം താൽക്കാലികമായി തടസപ്പെട്ടു.
അതേസമയം, കാസർഗോഡ് ജില്ലയിലെ അറക്കത്തട്ട് മേഖലയിൽ മലവെള്ളപ്പാച്ചിലുണ്ടായി. നർക്കിലക്കാട്–ചിറ്റാരിക്കാൽ റോഡിലെ കോട്ടമല എസ്റ്റേറ്റിന് സമീപം ഉരുൾപൊട്ടിയതായാണ് പ്രാഥമിക നിഗമനം.
മഴവെള്ളം ഒഴുകിപ്പോകുന്ന ചാലുകളിലും സമീപത്തെ കൃഷിയിടങ്ങളിലും ശക്തമായ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ ഉരുൾപൊട്ടൽ ജനവാസ മേഖലയിലല്ല സംഭവിച്ചതെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
