കണ്ണൂർ: രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം കൊണ്ടുപോകുന്നതിൽ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് കണ്ണൂർ ജില്ലാ കളക്ടർ. ഫ്രീസർ ആംബുലൻസ് ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാൻ നേരത്തേ നിർദേശം നൽകിയിരുന്നുവെന്നും, എന്നാൽ അത് നടപ്പിലാക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നും കളക്ടർ പറഞ്ഞു.
സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രീസർ സംവിധാനം ഒരുക്കുന്നതിന് സാമ്പത്തിക തടസ്സമോ ഫണ്ട് സംബന്ധമായ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നും കളക്ടർ കൂട്ടിച്ചേർത്തു.
സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും പരിശോധിച്ച ശേഷം ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
