ഡൽഹി: സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് മലയാളിയുൾപ്പെടെ 11 മത്സ്യതൊഴിലാളികളെ ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്തു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി രോഹൻ ഉൾപ്പെടെയുള്ളവരാണ് കസ്റ്റഡിയിലായത്.
രാമേശ്വരത്ത് നിന്ന് രണ്ടാഴ്ച മുമ്പാണ് സംഘം മത്സ്യബന്ധനത്തിനായി കടലിലേക്ക് പുറപ്പെട്ടത്. ഇന്നലെ വൈകിട്ടോടെയാണ് സമുദ്രാതിർത്തി കടന്നെന്നാരോപിച്ച് ശ്രീലങ്കൻ നാവികസേന ഇവരെ കസ്റ്റഡിയിലെടുത്തത്.
മത്സ്യതൊഴിലാളികളുടെ രേഖകൾ ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കുടുംബാംഗങ്ങളെ സമീപിച്ചതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് തുടർനടപടികൾ പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
