ആലപ്പുഴ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകനും പ്രമുഖ വ്യവസായിയുമായ മൈക്കൽ ബൂലോസ് ആലപ്പുഴയിൽ. സ്വകാര്യ സന്ദർശനത്തിനായാണ് ഇദ്ദേഹം ആലപ്പുഴയിലെത്തിയത് എന്നാണ് റിപ്പോർട്ടുകൾ.എട്ടംഗ സംഘത്തോടൊപ്പമാണ് അദ്ദേഹം ആലപ്പുഴയിൽ എത്തിയത്.
ഇന്ന് രാവിലെ ചാർട്ടേർഡ് വിമാനത്തിൽ കൊച്ചിയിലെത്തിയ ശേഷമാണ് അദ്ദേഹം ആലപ്പുഴയിലേക്ക് വന്നത്. അമേരിക്കൻ കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഇദ്ദേഹത്തെ അനുഗമിച്ചു. ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ സവാരി നടത്തിയ സംഘം കൊച്ചിയിൽ വച്ച് മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്‌ച നടത്തിയെന്നും വിവരമുണ്ട്.
ആലപ്പുഴയുടെ പ്രകൃതിസൗന്ദര്യവും കായൽപ്പരപ്പും ആസ്വദിക്കുന്ന സംഘം വൈകുന്നേരം നെഹ്‌റു ട്രോഫി വള്ളംകളിക്കായി ഒരുങ്ങുന്ന ചുണ്ടൻ വള്ളങ്ങളുടെ പരിശീലന തുഴച്ചിലും കാണും. പ്രദേശത്തെ പ്രമുഖ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം മൈക്കൽ ബൂലോസ് വൈകുന്നേരത്തോടെ ആലപ്പുഴയിൽ നിന്ന് മടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
