ഫിഫ ലോകകപ്പ് 2026ന് ശേഷം ആദ്യ ഗോൾ നേട്ടവുമായി ലയണൽ മെസി. ഇന്റർ മയാമിക്കൊപ്പം കളിച്ച ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ഗോൾ നേടാനും മികവ് കാട്ടാനും മെസിക്ക് സാധിച്ചിരുന്നില്ല.
എന്നാൽ ഇതിന്റെ ക്ഷീണം മാറ്റി രണ്ടാം മത്സരത്തിൽ തകർപ്പൻ പ്രകടനത്തോടെ മെസി കസറിയിരിക്കുകയാണ്. രണ്ട് ഗോളും ഒരു അസിസ്റ്റും അടക്കമാണ് മെസി മിന്നിച്ചത്. അറ്റ്‌ലെറ്റികോ ഡി സാൻ ലൂയിസിനെതിരെ 11-ാം മിനുട്ടിലും 44-ാം മിനുട്ടിലുമാണ് മെസി ഗോൾ നേടിയത്.
ആദ്യ പകുതിയുടെ എക്‌സ്ട്രാ ടൈമിൽ മൈക്കൽ നേടിയ ഗോളിനാണ് മെസി അസിസ്റ്റ് നൽകിയത്. ഗോളടിച്ചും അടിപ്പിച്ചും മെസി വീണ്ടും കളം നിറയുന്നതാണ് കാണാനായത്. നാലാം മിനുട്ടിൽത്തന്നെ ഇന്റർ മയാമിക്ക് ഗോൾ വഴങ്ങേണ്ടി വന്നു. ഇതിന് പിന്നാലെ 11-ാം മിനുട്ടിൽ മെസിയുടെ തകർപ്പൻ ഗോളിൽ ഇന്റർ മയാമി സമനില പിടിക്കുകയായിരുന്നു.
കാസമിറോ മുന്നോട്ട് നൽകിയ പന്തിൽ അലൻ ബോക്‌സിലേക്ക് നൽകിയ ക്രോസിനെ ഹാഫ് വോളിയിലൂടെയാണ് മെസി വലയിലെത്തിച്ചത്. ഗോളിക്ക് നോക്കി നിൽക്കാൻ മാത്രമെ കഴിഞ്ഞുള്ളൂ. 26-ാം മിനുട്ടിൽ ടെലാസ്‌കെ സെഗോവിയയുടെ ഗോളിലാണ് ഇന്റർ മയാമി ലീഡെടുത്തത്. 44-ാം മിനുട്ടിൽ മെസി തന്റെ രണ്ടാം ഗോളും അക്കൗണ്ടിൽ ചേർത്തു.
ഇത്തവണയും അലൻ ബോക്‌സിലേക്ക് നൽകിയ ക്രോസിനെ പിടിച്ചെടുത്ത മെസി പ്രതിരോധ താരങ്ങളെ ഡ്രിബിൾ ചെയ്ത് മറികടന്നാണ് പന്ത് വലയിലെത്തിച്ചത്. മെസിയുടെ മികവ് അടയാളപ്പെടുത്തുന്ന ഗോൾ നേട്ടമായിരുന്നു ഇതെന്ന് പറയാം. എന്തായാലും മെസി മാജിക്കിലൂടെ വീണ്ടുമൊരു ജയം ഇന്റർ മയാമി അക്കൗണ്ടിൽ ചേർത്തിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
