ഷിക്കാഗോ: പ്രശസ്ത മാധ്യമപ്രവർത്തകനും തെഹൽക്ക മുൻ എഡിറ്ററുമായ മാത്യു ശാമുവേൽ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന 11 -ാമത് വാർഷിക അന്തർദേശീയ മാധ്യമ സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഒക്ടോബർ 16 മുതൽ 18 വരെ ഓഹായോ സംസ്ഥാനത്തുള്ള സിൻസിനാറ്റിയിലാണ് സമ്മേളനം നടക്കുന്നത്. മാധ്യമ സാമൂഹ്യ രംഗങ്ങളിൽ മാത്യു സാമുവേൽ നൽകിയ സേവനങ്ങളെ മാനിച്ചാണ് അദ്ദേഹത്തിന് ക്ഷണം ലഭിച്ചത്. പ്രസ് ക്ലബ് പ്രസിദ്ധീകരിക്കുന്ന സുവിനിയറിലും അദ്ദേഹത്തെക്കുറിച്ചുള്ള പരിചയപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് പ്രസ് ക്ലബ്ബിന്റെ ഭാരവാഹികൾ അറിയിച്ചു.
അമേരിക്കയിലെ പ്രമുഖ മാധ്യമപ്രവർത്തകരും സാഹിത്യ സാംസ്കാരിക സാമുദായിക പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുക്കും. അമേരിക്കയിലെ വിവിധ സിറ്റികളിൽ സംഘടിപ്പിക്കുന്ന സ്വീകരണ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.
കുര്യൻ ഫിലിപ്പ് (847-912-5578)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
