യു.എസിൽ നടന്ന സെന്റ് ലൂയിസ് റാപിഡ് ആന്റ് ബ്ലിറ്റ്‌സ് കിരീടം ചൂടി ഇന്ത്യയുടെ പ്രജ്ഞാനന്ദ. ലോക രണ്ടാം നമ്പർ താരം ഫാബിയാനോ കരുവാന, ലോകചെസ് കിരീടത്തിന് ഗുകേഷുമായി മാറ്റുരയ്ക്കുന്ന ഉസ്‌ബെക് താരം ജവോഖിർ സിൻഡൊറോവ്, അമേരിക്കയുടെ വെസ്ലി സോ തുടങ്ങി ഒട്ടേറെ ഒന്നാം നമ്പർ താരങ്ങൾ അണി നിരന്ന ടൂർണ്ണമെന്റിലാണ് റാപിഡ് വിഭാഗത്തിലും ബ്ലിറ്റ്‌സ് വിഭാഗത്തിലും പ്രജ്ഞാനന്ദ ചാമ്പ്യനായത്.
സമ്മാനത്തുകയായി പ്രജ്ഞാനന്ദയ്ക്ക് 47.5 ലക്ഷം രൂപ ലഭിക്കും. ബ്ലിറ്റ്‌സിൽ അവസാന റൗണ്ടിന് തൊട്ടുമുൻപുള്ള മത്സരത്തിൽ ജവോഖിർ സിൻഡൊറോവുമായുള്ള മത്സരം സമനിലയിൽ പിരിഞ്ഞതോടെ പ്രജ്ഞാനന്ദ ജവോഖിറിനേക്കാൾ ഒന്നര പോയിന്റ് മുൻപിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. പിന്നീട് അവസാന റൗണ്ടിൽ ജയിച്ചാലും തോറ്റാലും പ്രജ്ഞാനന്ദയ്ക്ക് കിരീടം ലഭിക്കുമെന്നുറപ്പായി.
ഈ വിജയത്തോടെ വിഖ്യാതമായ ഗ്രാന്റ് ചെസ് ടൂറിൽ പ്രജ്ഞാനന്ദ രണ്ടാം റാങ്കുകാരനായി ഉയർത്തപ്പെട്ടു. സിൻക്വെഫീൽഡ് ചെസ് ടൂർണ്ണമെന്റ് ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് പ്രജ്ഞാനന്ദയുടെ ഈ കുതിപ്പ്്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
